Wednesday, November 6, 2024
spot_img
More

    ഒക്ടോബർ 2024 സിനഡ് :വലിയ മാറ്റങ്ങൾക്ക് കാതോർത്ത് കത്തോലിക്കാ സഭ / ടോണി ചിറ്റിലപ്പിള്ളി

    സിനഡാലിറ്റിയെപ്പറ്റിയുള്ള പതിനാറാമത് മെത്രാൻ സിനഡിന്റെ രണ്ടാമത് സമ്മേളനം ഒക്ടോബർ രണ്ടാം തീയതി വത്തിക്കാനിൽ ആരംഭിച്ചു.സിനഡ് വത്തിക്കാനിൽ ഒക്ടോബർ 2-27 വരെ നടക്കുകയാണ്.ആകമാന കത്തോലിക്കാ സഭയിലെ വിവിധ ഘട്ടങ്ങളിലുടെ കടന്നു പോയ ഈ സിനഡു സമ്മേളനം അതിൻറെ സമാപന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സഭയിലെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന നിരവധി വലിയ മാറ്റങ്ങളിലേക്ക് നയിച്ചേക്കാം.വലിയ മാറ്റങ്ങൾക്ക് കാതോർത്താണ് കത്തോലിക്കാ സഭയുടെ അംഗങ്ങൾ സിനഡിനെ കാണുന്നത്.

    കത്തോലിക്കാ സഭയിലെ പങ്കാളിത്തം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെ കേന്ദ്രീകരിച്ചുള്ള നാല് വർഷത്തെ ആഗോള സിനഡ് പ്രക്രിയയ്ക്ക് സമാപനമാകുമ്പോൾ സഭയുടെ ജീവിതത്തിൽ തീരുമാനമെടുക്കൽ പോലുള്ള അടിസ്ഥാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, നവീകരണത്തിനുള്ള ശ്രമങ്ങൾക്ക് യഥാർത്ഥത്തിൽ സിനഡിന് “വാതിൽ തുറക്കാൻ” കഴിയുമെന്ന് ദൈവശാസ്ത്രജ്ഞരും അൽമായരും പ്രതീക്ഷിക്കുന്നു.സിനഡിന്റെ ഉദ്ദേശ്യം തന്നെ വിവിധ പ്രാദേശിക സഭകൾ അവരുടെ സമ്പത്തും വെല്ലുവിളികളും മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ട്, കൂട്ടായ്മയുടെ മനോഭാവം വവളർത്തിയെടുക്കുക എന്നതാണ്.

    ഒക്‌ടോബർ 2-27 വരെ നടക്കുന്ന സിനഡിലുടനീളം, 2021-ൽ ഫ്രാൻസിസ് ആരംഭിച്ച കൂടിയാലോചന പ്രക്രിയയുടെ സമാപനത്തിനായി ലോകമെമ്പാടുമുള്ള 400 പ്രതിനിധികൾ ഇവിടെ വത്തിക്കാനിൽ എത്തിയിട്ടുണ്ട്.ലോകമെമ്പാടുമുള്ള കത്തോലിക്കരെ സഭ എങ്ങനെ ഉൾക്കൊള്ളും എന്ന തങ്ങളുടെ അഭിപ്രായം പറയാൻ സിനഡ് അംഗങ്ങൾക്ക് അവസരം ഉണ്ടാകും. സാധാരണ വിശ്വാസികളെ സഭ കൂടുതൽ ഉൾക്കൊള്ളുകയും അതിലെ എല്ലാ അംഗങ്ങളെയും ശ്രവിക്കുന്നതിനും സിനഡ് ഇടയാക്കുമെന്ന് പ്രതീക്ഷിക്കാം .

    ദശലക്ഷക്കണക്കിന് കത്തോലിക്കർ തങ്ങളുടെ സഭയുടെ വിശാലമായ വീക്ഷണങ്ങളെയും പശ്ചാത്തലങ്ങളെയും പ്രതിനിധീകരിച്ച്‌ ഇപ്പോൾ പ്രതികരിക്കുന്നുണ്ട്.സഭ അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങളിൽ തീവ്രവും ചിലപ്പോൾ ചൂടേറിയതുമായ ചർച്ചകളും നടക്കുന്നുണ്ട്.

    പരിശുദ്ധാത്മാവിൻ്റെ സഹായത്തോടെ, സഭാമക്കളുടെ ശബ്ദങ്ങൾ കേൾക്കുകയും മനസ്സിലാക്കുകയും വേണം – അതായത്, ആശയങ്ങൾ, പ്രതീക്ഷകൾ, നിർദ്ദേശങ്ങൾ – അങ്ങനെ സഭയോട് സംസാരിക്കുന്ന ദൈവത്തിൻ്റെ ശബ്ദം ഒരുമിച്ച് തിരിച്ചറിയാൻ കഴിയണമെന്നും ഫ്രാൻസിസ് മാർപാപ്പ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.87-കാരനായ ഫ്രാൻസിസ് മാർപാപ്പ , സിനഡാലിറ്റിയെ തൻ്റെ പാപ്പാ വാഴ്ചയുടെ കേന്ദ്രബിന്ദുവാക്കി.സഭാ നവീകരണങ്ങൾ നടപ്പിലാക്കുന്നതിനുള്ളപ്രധാനപ്പെട്ട സംവിധാനമാക്കി.സിനഡ് അഭിമുഖീകരിക്കുന്ന വിഷയങ്ങൾ മഹത്തായതും അതിലോലമായതുമാണെന്നും,എല്ലാവരും ഒപ്പം നിന്ന് കൊണ്ട് എളിമയുടെയും ശ്രവണത്തിന്റെയും വഴി നയിക്കപ്പെടണമെന്നും ,എന്നാൽ സഭയിൽ എപ്പോഴും ഐക്യം തേടണമെന്നും പാപ്പാ ഉൽബോധിപ്പിച്ചു.

    വിവാദപരമായ വിഷയങ്ങളെല്ലാം ഒഴിവാക്കി മൂന്ന് പ്രധാന വിഷയങ്ങളിലാണ് 2024 ഒക്‌ടോബറില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പ്രവര്‍ത്തനരേഖ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദൈവത്തോടുള്ള കൂട്ടായ്മയുടെയും മനുഷ്യകുലം മുഴവനോടുമുള്ള ഐക്യത്തിന്റെയും അടയാളവും ഉപകരണവുമായി മാറുവാന്‍ ക്രൈസ്തവര്‍ക്ക് എങ്ങനെ സാധിക്കും?, നമുക്ക് ലഭിച്ചിരിക്കുന്ന ദാനങ്ങളും ദൗത്യങ്ങളും സുവിശേഷത്തിന്റെ ശുശ്രൂഷയ്ക്കായി എങ്ങനെ കൂടുതല്‍ ഉപയോഗപ്പെടുത്താം?, മിഷനറി സിനഡല്‍ സഭക്ക് എന്തൊക്ക സംവിധാനങ്ങളും ചട്ടക്കൂടുകളും സ്ഥാപനങ്ങളുമാണ് ആവശ്യമായിട്ടുള്ളത്? എന്നിവയാണ് ആ വിഷയങ്ങള്‍. “മഹാനായ പരിഷ്കർത്താവ്” എന്ന നിലയിൽ ഫ്രാൻസിസ് മാർപാപ്പ സഭയെ കൂടുതൽ ആധുനികതയിലേക്ക് കൊണ്ടുപോകുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!