Friday, October 18, 2024
spot_img
More

    ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റര്‍ ആന്ദ്രെ റാന്‍ഡന്‍ വിടവാങ്ങി

    പാരീസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റര്‍ ആന്ദ്രെ റാന്‍ഡര്‍ വിടവാങ്ങി. 118 വയസായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായി സിസ്റ്റര്‍ ആന്ദ്രെയെ ജെറോന്‍ടോളജി റിസേര്‍ച്ച് ഗ്രൂപ്പ് പ്രഖ്യാപിച്ചത് 2022 ഏപ്രില്‍ 19 നായിരന്നു.

    119 വയസുള്ള ജപ്പാനിലെ കാനെ ടനക്കയുടെ നിര്യാണത്തെതുടര്‍ന്നായിരുന്നു ഇത്.പ്രൊട്ടസ്റ്റന്റ് സഭാംഗമായിരുന്ന ലൂസിലെ റാന്‍ഡെയുടെ ജനനം 1904 ഫെബ്രുവരി 11 നായിരുന്നു. 19 ാം വയസിലാണ് കത്തോലിക്കാസഭയില്‍ അംഗമായത്. നാല്പതാം വയസിലാണ് കന്യാസ്ത്രീയായത്. അതുവരെ ഫ്രാന്‍സിലെ ഒരു ഹോസ്പിറ്റലില്‍ സേവനം ചെയ്യുകയായിരുന്നു.

    1944 ല്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ സ്ഥാപിച്ച ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയില്‍ അംഗമായി. അതോടെ സിസ്റ്റര്‍ ആന്ദ്രെ എന്ന പേരു സ്വീകരിച്ചു. മരിച്ചുപോയ സഹോദരനോടുളള സ്‌നേഹാദരവുകളുടെ ഭാഗമായിട്ടായിരുന്നു ഈ പേര് സ്വീകരിച്ചത്.

    2021 ല്‍ സിസ്റ്റര്‍ കോവിഡ് രോഗബാധിതയായി. മരിക്കാന്‍ എനിക്ക് ഭയമില്ല എന്നായിരുന്നു സിസ്റ്ററുടെ വാ്ക്കുകള്‍. 2019 ല്‍ 115 ാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മാനമായി കൊന്തനല്കിയിരുന്നു. പ്രാര്‍ത്ഥനയും ചൂട് കൊക്കോയുമാണ് തന്റെ സന്തോഷത്തിന് കാരണമെന്നായിരുന്നു സിസ്റ്റര്‍ പറഞ്ഞിരുന്നത്.

    സിസ്റ്റര്‍ ആന്ദ്രെയുടെ മരണത്തെതുടര്‍ന്ന് മരിയ മോറെറയാണ് ജീവിച്ചിരിക്കുന്നതില്‍ വച്ചേറ്റവും പ്രായം കൂടിയ വ്യക്തി. സ്‌പെയ്ന്‍കാരിയായ മരിയയ്ക്ക് 115 വയസാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!