Tuesday, October 15, 2024
spot_img
More

    ബ്രദർ റെജി കൊട്ടാരം ജീവിതങ്ങളെ മാറ്റുന്ന സുവിശേഷവുമായി വീണ്ടും ബ്രിട്ടന്റെ മണ്ണിൽ

    ഒരു കത്തോലിക്കാ സുവിശേഷകനും ക്രിസ്തുവിനോട് അഭിനിവേശമുള്ളവനും ക്രൈസ്റ്റ് കൾച്ചറിൻ്റെ സ്ഥാപകനും പ്രസിഡണ്ടും ആയ ബ്രദർ റെജി കൊട്ടാരം യു കെ യിൽ താമസിച്ചുള്ള ധ്യാനത്തിന് വീണ്ടും എത്തുന്നു.
    ബ്രദർ റെജി കൊട്ടാരം യു കെ യിലെ മലയാളികളുടെ ആദ്യ കുടിയേറ്റ അവസരങ്ങളിൽ അനേകം താമസിച്ചുള്ള വചനശുശ്രൂഷകളും കൺവെൻഷനുകളും നടത്തിയിട്ടുള്ള ഒരു സുവിശേഷ പ്രവർത്തകനാണ്. ആ ശുശ്രൂഷകളിലൂടെ , വലിയ വിടുതലും മനസാന്തരങ്ങളും ലഭിച്ചിട്ടുള്ളതായി അനേകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രേത്യേകിച്ച് യുവജനങ്ങൾക്കായി അദ്ദേഹം നടത്തിയ ധ്യാനങ്ങൾ യുവജങ്ങൾക്കിടയിൽ കാണപ്പെടുന്ന മാനസാന്തരങ്ങൾക്കു ഇടയായിട്ടുണ്ട്.

    ഇപ്പോൾ അദ്ദേഹം ക്രൈസ്റ്റ് കൾച്ചർ പ്രചരിപ്പിക്കാൻ വിഭാവനം ചെയ്യുന്ന ,അതായത് കർത്താവായ യേശുക്രിസ്തുവിനെയും കത്തോലിക്കാ സഭ അനുസരിച്ച് അവൻ്റെ പഠിപ്പിക്കലുകളെയും ഒരു വ്യക്തിയുടെ ജീവിത ഘടനയിലേക്ക് പൊരുത്തപ്പെടുത്തുന്ന ഒരു ജീവിതശൈലി, അതുവഴി കുടുംബങ്ങളെയും സമൂഹങ്ങളെയും ലോകത്തെയും പരിവർത്തനം ചെയ്യാൻ ഉതകുന്ന യു എസ് കേന്ദ്രമായി ക്രൈസ്റ്റ് കൾച്ചർ എന്ന ശുശ്രൂഷാ സ്ഥാപനം നടത്തിവരുന്നു.
    അവരുടെ ലക്‌ഷ്യം തന്നെ ലോകത്തെ മുഴുവൻ രൂപാന്തരപ്പെടുത്തുന്നതിന് സഭയിൽ ഒരു നവീകരണവും നവോത്ഥാനവും പുനരുജ്ജീവനവും കാണുക എന്നുള്ളതാണ്. വിശ്വാസത്തിൽ നിന്ന് വഴിതെറ്റിപ്പോയവരെ പള്ളിയിലേക്ക് തിരികെ കൊണ്ടുവരാൻ അവർ അവരുടെ ശുശ്രൂഷകളിലൂടെ ശ്രമിക്കുന്നു.

    “ഭൂമി മുഴുവനെയും സംബന്ധിക്കുന്ന നിശ്ച്ചയമാണിത്” ( എശയ്യാ 14 : 26 ) എന്ന തിരുവെഴുത്തിനെ അടിസ്ഥാനമാക്കിയുള്ള ബ്രദർ റെജി കൊട്ടാരത്തിന്റെയും ടീം അംഗങ്ങളുടെയും ഒക്ടോബർ 4, 5, 6 തീയതികളിൽ നടത്തപ്പെടുന്ന ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹമുള്ളവർ താഴെ നൽകിയിരിക്കുന്ന ഫ്ളയർ കാണുക.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!