എന്തൊരു ചോദ്യം അല്ലേ. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ ഇത് എന്നാവും പലരുടെയും മനസ്സിലും.ശരിയാണ് നമുക്കെല്ലാം ഒരു മരണമേയുള്ളൂ.വിശുദ്ധഗ്രന്ഥം അത് വ്യക്തമായി പറയുന്നുണ്ട്.
മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം. അതിന്‌ശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ ക്രിസ്തുവും വളരെ പേരുടെ പാപങ്ങള് ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി ഒരു പ്രാവശ്യംഅര്‍പ്പിക്കപ്പെട്ടു.( ഹെബ്രാ9:27)
ഇതിവിടെ പറയാന്‍കാരണം മറ്റ് ചില മതവിശ്വാസങ്ങളില്‍ പുനരപിജനനവും പുനരപിമരണവുമുണ്ട്.എന്നാല്‍ ക്രൈസ്തവരായ നമുക്ക് ഒറ്റ മരണമേയുള്ളൂ. എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരേയൊരു ജീവിതമേ നമുക്കുളളൂ. ആ ജീവിതം നന്നായി ജീവിച്ച് നല്ല മരണത്തിനൊരുങ്ങുക. നന്നായി ജീവിച്ചാലേ നന്നായി മരിക്കാന്‍ കഴിയൂ എന്ന് മറക്കാതിരിക്കാം.