സാന്താക്രൂസ്: രാജ്യത്ത് സമാധാനം പുലരാന്‍വേണ്ടി ബൊളിവിയായിലെ സാന്താക്രൂസ് നഗരവീഥിയിലൂടെ നടത്തിയ ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ വിശ്വാസപൂര്‍വ്വംപങ്കെടുത്തത് ആയിരങ്ങള്‍.
ബൊളിവിയായുടെ നഗരവീഥികളെ ഭക്തിസാന്ദ്രമാക്കിക്കൊണ്ടായിരുന്നു ദിവ്യകാരുണ്യപ്രദക്ഷിണം നടന്നത്. വളരെ അസ്വസ്ഥകരമായ അന്തരീക്ഷമാണ് സാന്താക്രൂസിലുള്ളത്.
വിശപ്പടക്കാന്‍ ഭക്ഷണമോ വാഹനമോടിക്കാന്‍ ഇന്ധനമോ ഇല്ലാത്ത അവസ്ഥ. ജനങ്ങളുടെയും വീടുകളുടെയും കണക്കെടുപ്പ് പൂര്‍ത്തിയാക്കാത്തതുമായി ബന്ധപ്പെട്ടാണ്‌സംഘര്‍ഷം ആരംഭിച്ചത്. തെരുവീഥികള്‍ കലാപഭരിതമായപ്പോഴാണ് സമാധാനത്തിന് വേണ്ടി ദിവ്യകാരുണ്യപ്രദക്ഷിണം നടത്താന്‍ സഭ തീരുമാനിച്ചത്.
ഡൊമിനിക്കിന്‍ വൈദികരും രൂപതയിലെ എപ്പിസ്‌ക്കോപ്പല്‍ വികാറും ദിവ്യകാരുണ്യപ്രദക്ഷിണത്തിന് നേതൃത്വംനല്കി. ബൊളീവിയായുടെ വരുംദിനങ്ങള്‍ സമാധാനപൂരിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അതിരൂപതയുടെ പത്രക്കുറിപ്പില്‍ പറയുന്നു.