Friday, October 18, 2024
spot_img
More

    നോമ്പ് ഫലദായകമാകണോ, പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ വാക്കുകൾ കേൾക്കൂ

    നമ്മുടെ വിശ്വാസജീവിതത്തിന്റെ ആഴവും പരപ്പും വിലയിരുത്താനുള്ള അവസരമാണ് ഓരോ നോമ്പുകാലവും. വ്യത്യസ്തമായ രീതിയിൽ നമ്മുടെ ആത്മീയജീവിതം മെച്ചപ്പെടുത്താനുള്ള സാധ്യതകളാണ് ഓരോ നോമ്പുകാലവും നമുക്ക് നല്കുന്നത്. നോമ്പുകാലത്ത് ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് പരിത്യാഗപ്രവൃത്തികൾ. പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമൻ തന്റെ അവസാനത്തെ നോമ്പുകാല സന്ദേശത്തിൽ നോമ്പുകാലം ഫലദായകമാകണമെങ്കിൽ നാം എന്തെല്ലാം ചെയ്യണമെന്ന വിഷയത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്നുണ്ട്. നോമ്പിന്റെ ആഘോഷകാലം നമ്മുക്ക് നല്കുന്നത് വിലയേറിയ ചില സാധ്യതകളാണ്.

    ബെനഡിക്ട് പതിനാറാമൻ പറയുന്നു അത് നമ്മുടെ വിശ്വാസജീവിതവും കാരുണ്യപ്രവൃത്തികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ധ്യാനിക്കാൻ അവസരം നല്കുന്നു. വിശ്വാസജീവിതമാണ് കാരുണ്യപ്രവൃത്തികളിലേക്ക് ഒരുവനെ നയിക്കേണ്ടത്. ക്രിസ്തീയ ജീവിതം മുഴുവനും ദൈവത്തിന്റെസ്നേഹത്തോടുള്ള പ്രതികരണമാണ്. ക്രിസ്തു നമ്മെ സ്നേഹിക്കുക മാത്രമല്ല ചെയ്തത് തന്നെത്തന്നെ പൂർണ്ണമായും നമുക്ക് വിട്ടുതരുക കൂടി ചെയ്തുതു. അതുകൊണ്ട് നാം മറ്റുള്ളവർക്ക് നമ്മെ തന്നെ പകുത്തുനല്കണം. വിശ്വാസം എന്നത് സത്യം അറിയലാണ്.

    കാരുണ്യപ്രവൃത്തികൾ സത്യത്തിനൊപ്പം നടക്കുന്നു അതുകൊണ്ട് വിശ്വാസജീവിതത്തിന്റെ അടുത്തപടിയെന്ന് പറയുന്നത് മറ്റുള്ളവർക്കു വേണ്ടി ചെയ്യുന്ന കാരുണ്യപ്രവൃത്തികളാണ്. ചുരുക്കത്തിൽ ബെനഡിക്ട് പതിനാറാമന്റെ ആശയം സ്വീകരിച്ചുപറയുകയാണെങ്കിൽ നാം നോമ്പ്, ഉപവാസം തുടങ്ങിയ ഭക്ത്യാനുഷ്ഠാനങ്ങളിൽ മാത്രം ഈ പുണ്യകാലത്തെ ഒതുക്കിനിർത്താതെ അതിന്റെ അടുത്തപടിയായ കാരുണ്യപ്രവൃത്തികളിലേക്കു കൂടി തിരിയണം. സഹായം അർഹിക്കുന്നവരെ സഹായിക്കണം. തന്നാൽ കഴിയുന്ന വിധത്തിൽ അവർക്ക് എല്ലാം ചെയ്തുകൊടുക്കണം. എങ്കിൽ മാത്രമേ ബാഹ്യമായ ആചരണങ്ങൾക്ക്അപ്പുറം നോമ്പിന്റെ ആത്മാവിനെ തൊടാൻ നമുക്ക് സാധിക്കൂകയുള്ളൂ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!