പലരുടെയും മനസ്സിലുള്ള ചില ചോദ്യങ്ങളുണ്ട്. ഈശോ എന്തുകൊണ്ടാണ് കഴുതപ്പുറത്ത് സഞ്ചരിച്ചത്?
പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായിരുന്നു അത്. സക്കറിയായുടെ പുസ്തകം 9:9 ല്‍ രേഖപ്പെടുത്തപ്പെട്ടതിന്റെ നിറവേറലാണ് അന്ന് ഓശാന ഞായറില്‍സംഭവിച്ചത്. സമാധാനത്തിന്റെ രാജാവാണ് ക്രിസ്തു. ഇഹലോകത്തിലെ രാജാക്കന്മാര്‍ കുതിരയുടെയും രഥത്തിന്റെയും പുറകെ പോകുമ്പോള്‍ അതെല്ലാം ഉപേക്ഷിച്ചുകൊണ്ടാണ് ക്രിസ്തു കഴുതയെ തിരഞ്ഞെടുത്തത്. സര്‍വ്വപ്രപഞ്ചത്തിന്റെയും സകലരുടെയും രാജാവാണ് താന്‍ എന്ന് പ്രഖ്യാപിക്കുകയായിരുന്നു ക്രിസ്തു.
നമ്മുടെ ജീവിത കാലങ്ങളിലെ ഓശാന ഞായറുകൾ ആചരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നമ്മുടെ മനസ്സിലുണ്ടാവട്ടെ.