കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ജീവന് ഭീഷണിയുള്ളതായി വ്യക്തമായ സൂചന. അദ്ദേഹത്തെ കൊക്കയിലേക്കോ കാനയിലേക്കോ വണ്ടിമറിച്ചിട്ട് കൊല്ലണമെന്ന് ആവശ്യപ്പെട്ടത് ഇടപ്പളളി ഫൊറോന മുന്‍ വികാരിയും വിമതപക്ഷവൈദികരിലൊരാളുമായ ഫാ. സെബാസ്റ്റ്യന്‍ വാഴപ്പിള്ളിയാണ്. കഴിഞ്ഞ നാല്പതുവര്‍മായി കര്‍ദിനാളിന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന ചെറിയാനോടായിരുന്നു വൈദികന്റെ ഈ ആഹ്വാനം.
വൈദികന്റെ ഈ ആഹ്വാനം സോഷ്യല്‍മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. വെദികന്റെ ഈ ആഹ്വാനത്തെ വളരെ ഗൗരവത്തോടെയാണ് വിശ്വാസികള്‍ നോക്കിക്കാണുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ മാര്‍ ആലഞ്ചേരിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു.
വൈദികനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനും ചില നിയമവിദഗ്ദര്‍ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാനക്രമത്തെ സംബന്ധിച്ച വിവാദം ഈ കൊലപാതകാഹ്വാനത്തോടെ പുതിയമുഖം അണിഞ്ഞിരിക്കുകയാണ്.
എറണാകുളം- അങ്കമാലി അതിരൂപതയിലെ വിമതവൈദികര്‍ക്ക് ഉന്മാദം പിടിപ്പെട്ടിരിക്കുകയാണെന്ന് അഡ്വ.പോളച്ചന്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചു.കൊലവിളി നടത്തിയ വൈദികനെതിരെ അടുത്തദിവസം തന്നെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.