മനുഷ്യന്‍ വലിയ അത്ഭുതമാണ്. എന്നാല്‍ അതിനെക്കാള്‍ വലിയ അത്ഭുതമാണ് പ്രപഞ്ചം. ഒന്നിനൊന്ന് വ്യത്യസ്തമായ എത്രയെത്ര അനുഭവങ്ങളും കാഴ്ചകളുമാണ് പ്രപഞ്ചം സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.വിദഗ്ദനായ ഒരു ശില്പിയെ നമുക്ക് ദൈവത്തില്‍ കാണാന്‍ കഴിയുന്നത് ഈ പ്രപഞ്ചത്തെ നോക്കിക്കാണുമ്പോഴാണ്. അതുകൊണ്ടുതന്നെ പ്രപഞ്ചത്തെ കാണുമ്പോള്‍ നാം ദൈവത്തെ സ്തുതിക്കേണ്ടിയിരിക്കുന്നു. ഈ ചിന്ത സങ്കീര്‍ത്തനകാരനുണ്ടായിരുന്നു. അപ്രകാരം രചിച്ചതാണ് 148 ാം സങ്കീര്‍ത്തനം. ആകാശവും ഭൂമിയും കര്‍ത്താവിനെ സ്തുതിക്കട്ടെ എന്ന ശീര്‍ഷകത്തില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്…
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ അവിടത്തെ സ്തുതിക്കുവിന്‍.. ഉന്നതവാനിടമേ കര്‍ത്താവിനെ സ്തുതിക്കുവിന്‍….അഗ്നിയും കല്മഴയും മഞ്ഞും പൊടിമഞ്ഞും അവിടത്തെ കല്പന അനുസരിക്കുന്ന കൊടുങ്കാറ്റും കര്‍ത്താവിനെ സ്തുതിക്കട്ടെ..
നമുക്ക് പ്രപഞ്ചത്തെ നോക്കി ദൈവത്തെ സ്തുതിക്കാം. അവിടുത്തേക്ക് നന്ദി പറയുകയും ചെയ്യാം.