Friday, October 18, 2024
spot_img
More

    കുട്ടികളെ സല്‍സ്വഭാവികളായി വളര്‍ത്തണോ? അവര്‍ക്ക് നല്കാം വചനത്തിന്റെ സംരക്ഷണം

    മക്കളെയോര്‍ത്ത് തീ തിന്നുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അനുസരണയില്ലായ്മ, തെറ്റായ കൂട്ടുകെട്ടുകള്‍, പഠനത്തില്‍ ശ്രദ്ധയില്ലായ്മ.. പ്രശ്‌നങ്ങള്‍ പലതാവാം. ഇത്തരം അവസ്ഥയില്‍ മാതാപിതാക്കളെന്ന നിലയില്‍ നാം ചെയ്യേണ്ടത് അവര്‍ക്ക് വചനത്തിന്റെ സംരക്ഷണം നല്കി അവരെ ദൈവത്തിന് സമര്‍പ്പിക്കുകയാണ്. മക്കള്‍ തന്നെ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുകയാണ്. ഇതാ കുട്ടികളെ സല്‍സ്വഭാവികളായി വളര്‍ത്താന്‍ സഹായകരമായ ചില തിരുവചനങ്ങള്‍.

    കുട്ടികളെ എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്മാരെ അനുസരിക്കുവിന്‍. ഇത് കര്‍ത്താവിന് പ്രീതികരമത്രെ( കൊളോ 3:20)

    പൂര്‍ണ്ണഹൃദയത്തോടെ പിതാവിനെ ബഹുമാനിക്കുക. നൊന്തുപെറ്റ അമ്മയെ മറക്കരുത്. മാതാപിതാക്കന്മാരാണ് നിനക്ക് ജന്മം നല്കിയതെന്ന് ഓര്‍ക്കുക.( പ്രഭാ 7;27;28)

    യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.( ലൂക്ക 2:52)

    പിതാവിനെ ബഹുമാനിക്കുന്നവന്‍ മഹത്വം ആര്‍ജ്ജിക്കുന്നു. അമ്മയെ അനാദരിക്കുന്നവന്‍ അപകീര്‍ത്തിക്കിരയാകും.( പ്രഭാ 3:11)

    മകനേ ജീവിതകാലം മുഴുവന്‍ നമ്മുടെ ദൈവമായ കര്‍ത്താവിനെ ഓര്‍ക്കുക. ഒരിക്കലും പാപം ചെയ്യുകയോ അവിടുത്തെ കല്പനകള്‍ ലംഘിക്കുകയോ അരുത്. ജീവിതകാലം മുഴുവന്‍ നിന്റെ പ്രവൃത്തികള്‍ നീതിനിഷ്ഠമായിരിക്കട്ടെ.( തോബി 4:5)

    ഓരോ വചനവും ഏറ്റുപറയുമ്പോള്‍ ദൈവമേ ഈ വചനത്തിന്റെ ശക്തിയാല്‍ എന്റെ കുഞ്ഞുങ്ങളെ നിനക്ക് ഇഷ്ടമുള്ള കുഞ്ഞായി വളര്‍ത്തണമേ എന്ന് പ്രാര്‍ത്ഥിക്കാം. അല്ലെങ്കില്‍ മക്കള്‍ ഈ വചനം ഏറ്റുപറഞ്ഞ് ദൈവമേ ഈ തിരുവചനത്തിന്റെ ശക്തിയാല്‍ എന്നെ ഒരു അനുഗ്രഹമാക്കി മാറ്റണമേ എന്ന് പ്രാര്‍ത്ഥിക്കാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!