ദാമ്പത്യജീവിതം ഇന്ന് മുമ്പ് എന്നത്തെക്കാളും പ്രശ്‌നപൂരിതമാണ്. നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ പോലും ഡിവോഴ്‌സുകള്‍ വര്‍ദ്ധിക്കുന്നു. ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ ജീവിക്കുമ്പോഴും മനസ്സുകൊണ്ട് അകന്നുപോകുന്ന ദമ്പതികള്‍ കുറവൊന്നുമല്ല. വിവാഹജീവിതത്തിന്റെ തുടക്കത്തിലെ സന്തോഷവും സംതൃപ്തിയും പിന്നീട് കുറഞ്ഞുകുറഞ്ഞുവരുന്നു. പരസ്പരം കുറ്റപ്പെടുത്താനും പഴിചാരാനും മത്സരിക്കുന്ന പ്രവണത.
ഇത്തരം സാഹചര്യങ്ങളിലെല്ലാം ദൈവികമായ കൃപയും ദൈവികമായ പരിഹാരമാര്‍ഗ്ഗവുമാണ് ഉണ്ടാവേണ്ടത്. ദൈവകൃപയാല്‍ മാത്രമേ ഇവയെല്ലാം പരിഹരിക്കാന്‍ കഴിയുകയുള്ളൂ. അത് നമുക്ക് പ്രദാനം ചെയ്യുന്നത് തിരുവചനമാണ്. തിരുവചനത്തിന്റെ ശക്തിയാല്‍ നമുക്ക് ദൈവകൃപ സ്വന്തമാക്കാന്‍ കഴിയും. അതിനായി ഇതാ ചില വചനങ്ങള്‍. പങ്കാളിയോട് മനസ്സില്‍ വെറുപ്പുംഅകല്‍ച്ചയും കാത്തുസൂക്ഷിക്കുന്ന ഓരോ ദമ്പതിമാരും താഴെപ്പറയുന്ന വചനങ്ങള്‍ പറഞ്ഞ് അനുഗ്രഹം പ്രാപിക്കേണ്ടതാണ്.
ഇതാ എന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവും( ഉല്പത്തി 2/23)
നീ എത്ര സുന്ദരന്‍/ സുന്ദരി( ഉത്തമഗീതം 1/15)
ഈ തിരുവചനങ്ങളുടെ ആഴവും അര്‍ത്ഥവും മനസ്സിലായിക്കഴിയുമ്പോള്‍ ദാമ്പത്യജീവിതം വളരെ സുദൃഢമാകും.