നാം വിചാരിക്കുന്നതുപോലെ അത്ര സിംപിള്‍ ഒന്നുമല്ലകാര്യങ്ങള്‍. നീതി ചെയ്താലും സത്യംപ്രവര്‍ത്തിച്ചാലും തിരിച്ചടികളും നഷ്ടങ്ങളും അപമാനങ്ങളും വേദനകളും തിരസ്‌ക്കരണങ്ങളും അവഗണനകളുമായിരിക്കും ഫലം.
ഇത്തരം പല സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സ്വഭാവികമായും മനസ്സിലൊരു ചിന്തയുണ്ടാകും, ഇങ്ങനെയാണെങ്കില്‍ എന്തിനാണ് നീതി പ്രവര്‍ത്തിക്കുന്നത്.. സ്ത്യം അനുഷ്ഠിക്കുന്നത്.. പക്ഷേ ഇവിടെ ഒരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. അത് വചനാധിഷ്ഠിതവുമാണ്. നീതിമാന് നാശം സംഭവിക്കുന്നില്ല, അയാള്‍ നശിക്കുന്നുമില്ല
ഇതാ വചനം പറയുന്നത് കേള്‍ക്കു
നീതിമാന്‍മാര്‍ ഒരിക്കലും ഉന്മൂലനം ചെയ്യപ്പെടുന്നില്ല(സുഭാഷിതം 12;3)
നീതിമാന്‍മാരുടെആലോചന ന്യായയുക്തമാണ്. ദുഷ്ടരുടെഉപദേശങ്ങള്‍ വഞ്ചനാത്മകവും( സുഭാ:12:5)
ദുഷ്ടര്‍ നിപതിക്കുമ്പോള്‍ നിശ്ശേഷംനശിക്കും.നീതിമാന്മാരുടെ പരമ്പര നിലനില്ക്കും.( സുഭാ 12:7)
നീതി പ്രവര്‍ത്തിക്കുമ്പോഴും ദുരിതങ്ങള്‍ നേരിടേണ്ടിവന്നാലും നീതിയില്‍ നിന്ന് നമുക്ക്അകന്നുപോകാതിരിക്കാം. നമുക്ക് വേണ്ടി ദൈവം പൊരുതിക്കോളും എന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്യാം.