Saturday, January 3, 2026
spot_img
More

    വിഴിഞ്ഞം: മെത്രാന്മാരും വൈദികരും ഉപവാസത്തിലേക്ക്…

    വിഴിഞ്ഞം: ആഴ്ചകള്‍ പിന്നിട്ട വിഴിഞ്ഞം സമരം പുതിയ സമരമുഖത്തേക്ക്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാനോ കേള്‍ക്കാന്‍പോലുമോ തയ്യാറാകാത്ത ഗവണ്‍മെന്റ് നടപടികളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ ആര്‍ച്ച് ബിഷപ്പുമാരും വൈദികരും തിങ്കളാഴ്ച ഉപവസിക്കും.

    തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ, എമിരറ്റൂസ് ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം,വികാരി ജനറാള്, മോണ്‍ യൂജിന്‍ പെരേര,സമരസമിതി കണ്‍വീനര്‍ ഫാ. തെയോഡേഷ്യസ് ഡിക്രൂസ് തുടങ്ങിയവരും മറ്റ് വൈദികരുമാണ് ഉപവാസത്തില്‍പങ്കുചേരുന്നത്.

    തുറമുഖകവാടത്തിനുള്ളിലെ സമരവേദിയിലാണ് ഉപവാസം. വിവിധ ഇടവകകളില്‍ നി്ന്നുള്ളസംഘടനാ പ്രതിനിധികളും സമരത്തിന് ഐകദാര്‍ഢ്യവുമായി എത്തിച്ചേരും.

    സമരം അനാവശ്യമാണെന്ന് ആക്ഷേപിക്കുന്നതിന് പകരം തീരദേശത്ത് കടല്‍ കയറുന്ന വീടുകളില്‍ കുറച്ചുനേരം ഇരുന്നുനോക്കാനുള്ള മനസ്സ്‌ കാണിക്കണമെന്ന് വികാരി ജനറാള്‍ മോണ്‍.യൂജിന്‍ എച്ച്‌പെരേര പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!