Friday, October 18, 2024
spot_img
More

    അഗ്നിനാളങ്ങള്‍ക്കിടയില്‍ നിന്ന് അള്‍ത്താരയിലേക്ക്


    2011 സെപ്തംബര്‍ 11. ടോം കൊളൂസിയുടെ ജീവിതത്തെ എന്നന്നേയ്ക്കുമായി മാറ്റിമറിച്ച ദിവസമായിരുന്നു അത്. ന്യൂയോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഡസന്‍കണക്കിന് ജീവിതങ്ങള്‍ ചിലരുടെ ഭ്രാന്തുപിടിച്ച പെരുമാറ്റങ്ങള്‍ കൊണ്ട് കത്തിത്തീര്‍ന്ന ദിവസം.

    ആ ദിവസങ്ങളില്‍ എല്ലാവരും പരസ്പരം ചോദിച്ചു, എവിടെയാണ് ദൈവം. ദൈവം ഉണ്ടായിരുന്നുവെങ്കില്‍ ഈ ക്രൂരത സംഭവിക്കുമായിരുന്നോ? മനുഷ്യവംശത്തിന്റെ ഏറ്റവും മോശമായ ദിവസം. ടോം കൊളൂസി അതിനെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്.

    മരണത്തിന് മുമ്പില്‍ എല്ലാവരും നിസ്സഹായരായ നിമിഷങ്ങള്‍. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഒന്നുപോലെ രക്ഷയ്ക്കായി നിലവിളിക്കുന്നു. അഗ്നിനാളങ്ങള്‍ സകലതും വിഴുങ്ങുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്വസ്വലമായി നടക്കുന്നു. ആ നിമിഷം ടോമിന്റെ മനസ്സിലേക്ക് കടന്നുവന്ന ചിന്ത ഇതായിരുന്നു.

    ഈ കത്തിത്തീരുന്നത് ദൈവത്തിന്റെ ശരീരമാണ്. മരണാസന്നര്‍ക്ക് അന്ത്യകൂദാശകള്‍ നല്കുന്നുണ്ടായിരുന്നു അപ്പോള്‍ ഒരു വൈദികന്‍. ചാപ്ലിനായിരുന്ന ഫാ. മൈക്കല്‍ ജഡ്ജ്.

    ആ നിമിഷം ടോം ഒരു ശപഥമെടുത്തു. ഞാനൊരു വൈദികനായിത്തീരും. ഒരേ സമയം ആത്മാവും ശരീരവും സംരക്ഷിക്കാന്‍ കഴിവുള്ള വൈദികന്‍. ഏതോ ദൈവികനിയോഗം ഉള്ളതുപോലെ ടോം അന്നുവരെ വിവാഹിതനായിരുന്നില്ല.

    ആത്മാവിനെയും ശരീരത്തെയും സംരക്ഷിക്കാന്‍ കഴിവുള്ള വൈദികനാകണം എന്ന ലക്ഷ്യത്തോടെ അദ്ദേഹം സെമിനാരിയില്‍ ചേര്‍ന്നു. 20 വര്‍ഷത്തെ അഗ്നിസേനാ ജീവിതം അവസാനിപ്പിച്ചുകൊണ്ടായിരുന്നു ആ തീരുമാനം.

    2016 മെയ് 25 ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി. ഓരോ ദുരന്തങ്ങള്‍ പോലും ഓരോരോ ദൈവാനുഭവത്തിലേക്ക് നയിക്കും എന്നതിന് തെളിവുകൂടിയാണ് ഫാ. ടോമിന്റെ ജീവിതം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!