കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തെതുടര്‍ന്ന് തനിക്ക് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് നല്കിയ ഹര്‍ജി ഹൈക്കോടതി 22 ന് പരിഗണിക്കും. ആര്‍ച്ച് ബിഷപ്പിന് ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്.