Wednesday, November 5, 2025
spot_img
More

    ഉപഗ്രഹ സര്‍വ്വേ നടത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യം: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

    താമരശ്ശേരി; ഉപഗ്രഹ സര്‍വ്വേ നടത്തിയതിന് പിന്നില്‍ നിഗൂഢലക്ഷ്യമുണ്ടെന്ന് താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും കൃത്യമായ വിവരങ്ങള്‍ ലഭിക്കാമെന്നിരിക്കെ ഉപഗ്രഹസര്‍വ്വേ നടത്തിയതിന് പിന്നില്‍ നിഗൂഢലക്ഷ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് മൂന്നുമാസം പൂഴ്ത്തിവച്ചെന്നും അദ്ദേഹം ചോദിച്ചു.

    ബഫര്‍ സോണ്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തുവിട്ട ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക അതിജീവന സംയുക്തസമിതി സംഘടിപ്പിച്ച ജനജാഗ്രതായാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് കൂരാച്ചുണ്ടില്‍ നടന്ന സമരപ്രഖ്യാപന പ്രതിഷേധ മഹാപൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    കേരളത്തിലെ 62 കര്‍ഷകസംഘടനകള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതിനെതിരെ പോരാടണമെന്നുള്ളതെന്നും പ്രതിസന്ധി ഘട്ടത്തില്‍ നാം ഒന്നിച്ചുനില്ക്കണമെന്നും മാര്‍ റെമിജീയോസ് അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!