Friday, October 18, 2024
spot_img
More

    നിങ്ങള്‍ക്കിടയില്‍ സാത്താന്‍ ഉണ്ടോ.. ഇത് വായിച്ചു കണ്ടെത്തൂ..

    സാത്താന് പല പ്രത്യേകതകളുമുണ്ട്, സ്വഭാവസവിശേഷതകളുമുണ്ട്. അവയിലൊന്നാണ് ക്രമരാഹിത്യം. അവന്‍ ക്രമേക്കടുകളെ ഇഷ്ടപ്പെടുന്നവനാണ്. അവന്‍ വിഭാഗീയത ഇഷ്ടപ്പെടുന്നവനാണ്.

    സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട് ലോകത്തിലേക്ക് വീണത് തന്നെ അവന്‍ ലോകത്തെ വിഭജിച്ചുകൊണ്ടാണ്. ആദത്തെയും ഹവ്വയെയും അവന്‍ തകര്‍ത്തതും അവര്‍ക്കിടയില്‍ ക്രമക്കേടും വിഭജനവും സൃഷ്ടിച്ചുകൊണ്ടാണ്.

    devil എന്ന വാക്ക് ഗ്രീക്കിലെ diabolos എന്ന വാക്കില്‍ നിന്നാണ് രൂപമെടുത്തത്. ഈ വാക്കിനെ പരാവര്‍ത്തനം ചെയ്താല്‍ കിട്ടുന്നത് വിഭജനം, വിഭാഗീയത, വേര്‍തിരിവ് എന്നെല്ലാമുള്ള അര്‍ത്ഥമാണ്. അതായത് മറ്റൊരാളെ എതിരാളിയാക്കുക. സ്‌നേഹിക്കുന്ന രണ്ടുപേരെ തമ്മില്‍ അകറ്റുക. സാത്താന്‍ എന്നും ചെയ്തുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്.

    അവന്‍ ആദ്യം മനുഷ്യരെ ദൈവത്തില്‍ നിന്ന് അകറ്റി. മനുഷ്യരെ തമ്മില്‍ തമ്മില്‍ അകറ്റി. സഭയിലും സമൂഹത്തിലും കുടുംബബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലുമെല്ലാം അവന്‍ അകല്‍ച്ചകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഒരാളെ മറ്റെയാള്‍ക്കെതിരെ തിരിച്ചുകൊണ്ടിരിക്കുന്നു.

    സഭയില്‍ തന്നെ എത്രയോ വിഭജനങ്ങളുണ്ട്..വിഭാഗീയതകളുണ്ട്. ഇത് ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നതാണോ അല്ല. സാത്താന്‍ കൊണ്ടുവരുന്നതാണ്. നാം അതിന് കീഴടങ്ങിക്കൊടുക്കുന്നു. ദൈവം ഐക്യമാണ് ആഗ്രഹിക്കുന്നത്. സാത്താന്‍ അനൈക്യവും. വിവിധ രീതിയില്‍ പ്രവര്‍ത്തിച്ചുപോകുന്ന ശുശ്രൂഷകള്‍ക്കിടയിലും സാത്താന്‍ അനൈക്യം വിതയ്ക്കുന്നു. വാശിയും വിദ്വേഷവും സൃഷ്ടിക്കുന്നു. പേരുകേട്ട സുവിശേഷപ്രഘോഷകര്‍ പോലും അതിന് കീഴ്്‌പ്പെട്ടുപോകുന്നു.

    കുടുംബബന്ധങ്ങളില്‍ ഭര്‍ത്താവിനെയും ഭാര്യയെയും തമ്മില്‍ അകറ്റുന്നതും അവര്‍ക്കിടയില്‍ അനൈക്യം ഉണ്ടാക്കുന്നതും സാത്താനാണ്. ബന്ധങ്ങളില്‍, സമൂഹത്തില്‍, സഭയില്‍ നിങ്ങള്‍ക്കിടയിലെല്ലാം പഴയതുപോലെ സ്‌നേഹം ഇല്ലേ..അടുക്കാന്‍ സാധിക്കുന്നില്ലേ..അകന്നുപോയോ ഹൃദയങ്ങള്‍,..

    എങ്കില്‍ സാത്താന്‍ നിങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ സൂചനയാണ് അത്. ഐക്യത്തെ തകര്‍ക്കുന്നതെല്ലാം സാത്താന്റെ പ്രവര്‍ത്തനമാണ്. അതിനെതിരെ ജാഗരൂകരായിരിക്കുക. സാത്താനെ ഓടിക്കുക..

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!