Thursday, February 13, 2025
spot_img
More

    ഹോളിവാട്ടര്‍ ദിവസവും ഉപയോഗിക്കൂ, അത്ഭുതങ്ങള്‍ കാണാം…

    കത്തോലിക്കാവിശ്വാസികളുടെ ജീവിതത്തില്‍ ഹോളിവാട്ടര്‍ അഥവാ ഹാനാന്‍ വെളളത്തിന് പ്രത്യേക സ്ഥാനമുണ്ട്. കുദാശപരമായ ചടങ്ങുകളിലെല്ലാം ഹാനാന്‍വെള്ളം പ്രധാന സ്ഥാനം വഹിക്കുന്നുണ്ട്. ആവിലായിലെ വിശുദ്ധ തെരേസയെ പോലെയുള്ള വിശുദ്ധര്‍ ഹാനാന്‍ വെള്ളത്തിന്റെ ശക്തി തിരിച്ചറിഞ്ഞവരായിരുന്നു. ആളുകളെയും വസ്തുക്കളെയും സ്ഥലങ്ങളെയും എല്ലാം വെഞ്ചിരിക്കുന്നതിന് വേണ്ടിയാണ് ഹാനാന്‍ വെള്ളം ഉപയോഗിക്കുന്നത്.

    അതുപോലെ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പും ഇറങ്ങുമ്പോഴും നാം ഹാനാന്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്. ബോധപൂര്‍വം തന്നെ നാം ഹാനാന്‍വെള്ളം ഉപയോഗിക്കണം. അനുദിന ജീവിതത്തില്‍ നാം കൂടുതലായി ഹാനാന്‍ വെള്ളം ഉപയോഗിക്കണം.

    ആദ്യമായി നമ്മെ തന്നെ വിശുദ്ധീകരിക്കാനായിരിക്കണം ഹാനാന്‍ വെള്ളം ഉപയോഗിക്കേണ്ടത്. ജീവിതത്തിലേക്ക് കൂടുതല്‍ കൃപകള്‍ കടന്നുവരാന്‍ ഇത്തരത്തിലുളള വിശുദ്ധീകരണം വഴി സാധിക്കും. എല്ലാ ദിവസവും നാം ഹാനാന്‍ വെള്ളം ഉപയോഗിക്കണം. ഹോളിവാട്ടര്‍ ഫോണ്ട് കുടുംബത്തിലുണ്ടായിരിക്കുന്നതും നല്ലതാണ്. കുടുംബാംഗങ്ങള്‍ വീട്ടില്‍ നിന്ന് പോകുമ്പോഴും അതിഥികള്‍ വരുമ്പോഴും എല്ലാം ഹാനാന്‍വെള്ളം കൊണ്ട് അവരെ ബ്ലെസ് ചെയ്യുന്നത് നല്ലതാണ്.

    നാം താമസിക്കുന്ന വീടും ഹാനാന്‍വെള്ളം കൊണ്ട് വെഞ്ചരിക്കണം. ഇടയ്ക്കിടെ വീടും പരിസരവും ഹാനാന്‍വെള്ളം കൊണ്ട് ബ്ലെസ് ചെയ്യാന്‍ മറക്കരുത്. അതുപോലെ ജോലി ചെയ്യുന്ന സ്ഥലവും. കാരണം വീട് എന്നത് ഗാര്‍ഹികസഭയാണ്. പ്രത്യേക സംരക്ഷണം വീടിനു ലഭിക്കാന്‍ ഇത് അത്യാവശ്യമാണ്.

    കുടുംബപ്രാര്‍ത്ഥനയ്ക്ക് ഹാനാന്‍ വെള്ളം ഉപയോഗിക്കാനും മറക്കരുത്. കുടുംബാംഗങ്ങള്‍ ഉറങ്ങാന്‍പോകുമ്പോള്‍ ഹാനാന്‍വെള്ളം ഉപയോഗിച്ച് നെറ്റിയില്‍ കുരിശുവരയ്ക്കുക. പരസ്പരം കൂടുതല്‍ സ്‌നേഹത്തിലാകാനും ഇത് സഹായകരമാകും. കിടക്കയ്ക്ക് സമീപം ഹാനാന്‍വെള്ളം സൂക്ഷിക്കുക.

    സഞ്ചരിക്കുന്ന വാഹനങ്ങളും ഹാനാന്‍വെള്ളം കൊണ്ട് വെഞ്ചരിക്കണം. അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതേറെ സഹായകരമാകും. അവിശ്വസനീയമായ ഫലം നമ്മുടെ യാത്രകള്‍ക്കും വാഹനങ്ങള്‍ക്കും ഇതുവഴി ലഭിക്കും.

    നാം കൃഷി ചെയ്യുന്ന സ്ഥലത്തും വീട്ടുമുറ്റത്തെ പച്ചക്കറിത്തോട്ടത്തിലും ഹാനാന്‍വെള്ളം തളിക്കുന്നതും പ്രയോജനപ്രദമാണ്.അതുപോലെ വീട്ടുമൃഗങ്ങളെയും ഹാനാന്‍വെള്ളം തളിക്കുക. ദൈവകൃപ ലഭിക്കാനും നല്ല ഫലം അവയില്‍ നിന്നുണ്ടാകാനും ഇത് ഗുണപ്രദമാണ്.

    രോഗികള്‍ക്കും ഹാനാന്‍വെള്ളം നല്കുക. രോഗകിടക്കയില്‍ അവര്‍ക്ക് സൗഖ്യവും ആശ്വാസവും ഇതുവഴി ലഭിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!