ദൈവത്തെ സ്വന്തമാക്കുക. ഇതില്‍പ്പരം ഒരു ഭാഗ്യം ഒരു ദൈവവിശ്വാസിയെ സംബന്ധിച്ച് വേറെയുണ്ടോ? ദൈവത്തെ സ്വന്തമാക്കുക എന്നതാണ് ആത്മീയതയുടെ അടിസ്ഥാനം. എന്നാ്ല്‍ ആത്മീയരെന്ന മട്ടില്‍ ജീവിക്കുന്ന നമ്മളില്‍ പലരും ഇനിയും ദൈവത്തെ സ്വന്തമാക്കിയിട്ടില്ല. എങ്ങനെയാണ് അത് സാധ്യമാവുക?
ശരീരവും ആത്മാവും കഴിയുന്നിടത്തോളം ക്രിസ്തുവിന്റേതുപോലെ പാപരഹിതമായിത്തീരുമ്പോഴാണ് ദൈവത്തെ സ്വന്തമാക്കാന്‍ കഴിയുന്നതെന്ന് ആത്മീയഗ്രന്ഥങ്ങള്‍ പറയുന്നു. ക്രിസ്തുവിന്റെ കാരുണ്യത്താല്‍ മനസ്സിലാക്കാന്‍കഴിവുള്ള ബുദ്ധിയും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താലും ജ്ഞാനത്താലും മാനുഷികവും ദൈവികവുമായ വസ്തുക്കളെ കുറിച്ചുള്ള അറിവുംനേടിക്കഴിയുമ്പോള്‍ ദൈവത്തെ നമുക്ക് സ്വന്തമാക്കാന്‍ കഴിയുന്നു.
മറ്റെന്തെല്ലാം സ്വന്തമാക്കാന്‍ കഴിഞ്ഞാലും ദൈവത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ നേട്ടങ്ങള്‍ക്കെന്തുവില? ദൈവത്തെ സ്വന്തമാക്കാനുളള ശ്രമത്തിന് നമുക്ക് ഇന്നേ ദിവസം തുടക്കംകുറിക്കാം.