ജീവിതത്തിലൂടെ സമൂഹത്തിന് സാക്ഷികളാകുക


ഇരിങ്ങാലക്കുട: സ്‌നേഹപ്രവൃത്തികളിലൂടെ പ്രകാശിതമാകുന്ന ജീവിതശൈലി അനുവര്‍ത്തിച്ചുകൊണ്ട് സമൂഹത്തിന് സാക്ഷികളായിത്തീരണമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ലോക സിഎല്‍സി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌നേഹത്തില്‍ പ്രകാശിതമാകുന്ന പ്രവര്‍ത്തനനിരതമായ വിശ്വാസമാണ് നമുക്കുണ്ടാകേണ്ടത്. അതിനായി ആത്മീയതയില്‍ ആഴപ്പെടുകയും വിശ്വാസചൈതന്യത്തില്‍ ഉറച്ചുനില്ക്കുകയും വേണം. ഇതുമൂലം സ്വതന്ത്രമായ മനുഷ്യജീവിതത്തില്‍ വിജയവും സംതൃപ്തിയും സന്തോഷവും സമാധാനവും കൈവരിക്കാന്‍ കഴിയും. ബിഷപ് പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.