ഇറാന്‍: ഇസ്ലാം മതവിശ്വാസത്തെ അപമാനിച്ചു എന്ന് ആരോപിച്ച് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയ 65 കാരനെ ഇറാനിലെ ഹൈക്കോടതി മൂന്നുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിക്കിള്‍ 18 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്ലാമിക് പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 513 അനുസരിച്ച് ഒന്നുമുതല്‍ അഞ്ചു വരെ വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. എന്നാല്‍ ഇസ്‌മേലി എന്ന അറുപത്തിയഞ്ചുകാരനെ സംബന്ധിച്ചിടത്തോളം വളച്ചൊടിച്ച കേസണ് ഇത്. ഭരണകര്‍ത്താക്കളെ അപമാനിക്കുന്ന രീതിയില്‍ വന്ന ഒരു മെസേജ് ഫോണില്‍ നിന്ന് ഫോര്‍വേഡ് ചെയ്തു എന്ന കുറ്റം ആരോപിച്ചാണ് ഇദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീടാണ് മതവിശ്വാസത്തെ അപമാനിച്ചതുപോലെയുള്ള കുറ്റം ആരോപിച്ചത്.
പത്തുവര്‍ഷം മു്മ്പ് മതപരിവര്‍ത്തനം നടത്തിയ ഇസ്‌മേലിന്റെ ഭാര്യയ്ക്ക് നേരെയും ആക്രമണം നടന്നിരുന്നു. എന്നാല്‍ അവര്‍ അത്ഭുതകരമായി അന്ന് രക്ഷപ്പെടുകയായിരുന്നു.
ഓപ്പണ്‍ ഡോര്‍സിന്റെ കണക്കെടുപ്പ് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ ക്രൈസ്തവമതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഒമ്പതാം സ്ഥാനത്താണ് ഇറാന്‍.