ന്യൂഡല്‍ഹി: രാജ്യത്ത് ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലാവധി 20ആഴ്ചയില്‍ നിന്ന് 24 ആഴ്ചയിലേക്ക് ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. അതായത് ആറുമാസം വരെ പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭച്ഛിദ്രത്തിലൂടെ കൊന്നൊടുക്കാനുള്ള നിയമപരമായ പരിരക്ഷയാണ് ഇതിലൂടെ ലഭിക്കുന്നത്.
മനുഷ്യമഹത്വത്തിനും ജീവനും എതിരെയുള്ള ഈ തീരുമാനത്തിനെതിരെ ജീവന്റെവക്താക്കളുടെ ഭാഗത്തു നിന്നും കത്തോലിക്കാസഭയുടെ ഭാഗത്തുനിന്നും ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നിരിക്കുന്നത്.