ബാഗ്ദാദ്: നാലു ക്രിസ്ത്യന്‍ സന്നദ്ധപ്രവര്‍ത്തകരെ ബാഗ്ദാദില്‍ നിന്ന് കാണാതെയായി. ഫ്രഞ്ച് എന്‍ജിഒയുമായി ബന്ധപ്പെട്ട് ക്രൈസ്തവസമൂഹത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന നാലു പേരെയാണ് കാണാതെയായിരിക്കുന്നത്.
ജനുവരി 20 മുതല്ക്കാണ് കാണാതെയായിരിക്കുന്നത്. മൂന്നുപേര്‍ ഫ്രഞ്ചുകാരും ഒരാള്‍ ഇറാക്കിയുമാണ്. തട്ടിക്കൊണ്ടുപോയതാണ് എന്ന സംശയത്തിലേക്കാണ് സൂചനകള്‍ വിരല്‍ചൂണ്ടുന്നത്. എന്നാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് ആരും രംഗത്തെത്തിയിട്ടുമില്ല.
2014 മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എന്‍ജിഒയിലെ അംഗങ്ങളാണ് ഇവര്‍.
ഓപ്പണ്‍ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ പതിനഞ്ചാം സ്ഥാനത്താണ് ഇറാക്ക്.