ആരുടെ ഹൃദയമാണ് നുറുങ്ങാത്തതായിട്ടുള്ളത് അല്ലേ. എത്രയെല്ലാം ഹൃദയവ്യഥകള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നവരാണ് നാം ഓരോരുത്തരും. ആര്‍ക്കും മനസ്സിലാവാത്ത സങ്കടങ്ങള്‍. ഒരു മനുഷ്യനും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍.. ഇവയ്‌ക്കെല്ലാം ദൈവത്തിന്റെ വചനം മാത്രമേ ആശ്വാസമായിട്ടുള്ളൂ. ബൈബിളില്‍ ഒരുപാട് ആശ്വാസവചനങ്ങള്‍ ഉണ്ടെങ്കിലും ചില പ്രത്യേകവചനങ്ങള്‍ കൂടുതല്‍ ആശ്വാസദായകമാണ്. ആ വചനങ്ങള്‍ നമുക്ക് ഹൃദിസ്ഥമാക്കി വേദനകളില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കാം.
അല്പകാലത്തേക്ക് വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്ക് വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍. കാരണം അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണ്ണത്തെക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. 1 പത്രോ. 7
ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു. സങ്കീര്‍ 34:19
ക്രിസ്തുവിന്റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നതുപോലെ ക്രിസ്തുവിലൂടെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്ധമായിപങ്കുചേരുന്നു
ഞങ്ങള്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാണ്. 2 കോറീ 1:5
ലോകത്തില്‍ നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു. യോഹ 16:33