അഞ്ചല്‍: കൊറോണ വൈറസില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ മൂന്നു നോമ്പില്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
രാജ്യം വലിയ പ്രതിസന്ധിയില്‍ കൂടി കടന്നുപോകുമ്പോള്‍ ബന്ധങ്ങളുടെ കണ്ണി അറ്റുപോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും വേണം. മലങ്കര കത്തോലിക്ക അസോസിയേഷന്‍ തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സമിതി സംഘടിപ്പിച്ച അല്മായ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.