Wednesday, October 9, 2024
spot_img
More

    അലബാമയില്‍ അബോര്‍ഷന് കര്‍ശന വിലക്ക്


    മോണ്ട് ജോമെറി: സ്‌റ്റേറ്റിലെ എല്ലാ അബോര്‍ഷനുകളും കര്‍ശനമായി വിലക്കിക്കൊണ്ട് പുതിയ ബില്‍ അലബാമ ഹൗസും സെനറ്റും പാസാക്കി. അമ്മയുടെ ജീവന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിലൊഴികെ മറ്റൊരു സാഹചര്യത്തിലും അബോര്‍ഷന്‍ അനുവദിക്കുകയില്ല എന്നാണ് ബില്‍.

    ഇതനുസരിച്ച് ഗര്‍ഭസ്ഥശിശുവിന്റെ അമ്മയ്ക്ക് മരണമോ ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുതരമായ വീഴ്ചയോ സംഭവിക്കാനിടയുള്ള സാഹചര്യങ്ങളില്‍ മാത്രമേ അബോര്‍ഷന്‍ അനുവദിക്കുകയുള്ളൂ. അതുപോലെ ഗര്‍ഭിണിയുടെ വൈകാരികമോ മാനസികമോ ആയ നില തെറ്റാണെന്ന് അംഗീകൃത സൈക്യാട്രിസ്റ്റ് സര്‍ട്ടിഫൈ ചെയ്യുന്ന സാഹചര്യങ്ങളിലും അബോര്‍ഷന്‍ അനുവദനീയമാണ്.

    അലബാമയിലെ ജീവിതങ്ങളോടും വ്യക്തികളോടും കാണിക്കുന്ന ശക്തമായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ബില്‍ എന്ന് ബര്‍മ്മിംങ്ഹാം ബിഷപ് റോബര്‍ട്ട് ബേക്കര്‍ ശ്ലാഘിച്ചു. ഞാന്‍ ഈ ബില്ലിനെ ശക്തമായി പിന്തുണയ്ക്കുന്നു. ഈ ബില്‍ പാസാക്കാനുള്ള നിയമവിദഗ്ദരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. വരും കാലങ്ങളില്‍ അലബാമയുടെ അതിരുകള്‍ക്ക് വെളിയിലേക്ക് ഈ തിന്മയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ബിഷപ് വ്യക്തമാക്കി.

    കഴിഞ്ഞ നവംബറില്‍ സ്റ്റേറ്റിലെ 60 ശതമാനം വോട്ടര്‍മാരും അംഗീകരിച്ച അമെന്‍ഡ്‌മെന്റ് 2 ന്റെ തുടര്‍ച്ചയാണ് പുതിയ ബില്‍ എന്ന് സ്‌പോണ്‍സര്‍ ഓഫ് ദ ഹൗസ് ബില്‍ ടെറി കോളിന്‍സ് വ്യക്തമാക്കി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!