അര്‍ജന്റീന: അര്‍ജന്റീനയില്‍ പുതുതായി 400 മരിയന്‍ ഗ്രോട്ടോകള്‍ നിര്‍മ്മിക്കുന്നു. മാതാവിന്റെ രൂപം കണ്ടുകിട്ടിയതിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഗ്രോട്ടോ നിര്‍മ്മിക്കുന്നത്.
നാനൂറ് വര്‍ഷം മുമ്പാണ് ഒരു തദ്ദേശവാസി വിദൂരമായ ഒരു മലമ്പ്രദേശത്ത് പാറക്കെട്ടുകള്‍ക്കിടയില്‍ മാതാവിന്റെ രൂപം കണ്ടെത്തിയത്. ഔര്‍ ലേഡി ഓഫ് വാലി എന്നാണ് ഈ മാതൃരൂപം അറിയപ്പെട്ടത്. കാറ്റാമാര്‍ക്കാ പ്രോവിന്‍സില്‍ നിന്ന് കണ്ടെടുക്കപ്പെട്ടതിനാല്‍ ആപ്രദേശത്തിന്റെ സംരക്ഷകയായിട്ടാണ് മാതാവ് വിശേഷിപ്പിക്കപ്പെട്ടത്.
നാനൂറാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് ദേശീയ മരിയന്‍ വര്‍ഷമായി കഴിഞ്ഞവര്‍ഷം പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2020 അര്‍ജന്റീനക്കാരെ സംബന്ധിച്ചിടത്തോളം ഈ മണ്ണില്‍ ആദ്യമായി വിശുദ്ധ ബലി അര്‍പ്പിക്കപ്പെട്ടതിന്റെ അഞ്ഞൂറാം വാര്‍ഷികമാണ്.
ഓരോ രൂപതയും 13 ചെറിയ ഗ്രോട്ടോകളുടെ നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. ആദ്യ ഗഗ്രോട്ടോയുടെ വെഞ്ചരിപ്പി ജനുവരി 30 ന് നടന്നുകഴിഞ്ഞു.