മനില: ഫിലിപ്പൈന്‍സില്‍ വിവാഹമോചനം നിയമവിധേയമാക്കാന്‍ ധൃതിവച്ച് നീക്കങ്ങള്‍ നടക്കുന്നു. പാര്‍ലമെന്റ് ഇത് സംബന്ധിച്ച ബില്‍ പാസാക്കി. ഇന്നലെയാണ് ഹൗസ് കമ്മറ്റി ഓണ്‍ പോപ്പുലേഷന്‍ ആന്റ് ഫാമിലി റിലേഷന്‍സ് വിവാഹമോചന ബില്‍ അംഗീകരിച്ചത്.
തിടുക്കത്തിലുള്ള ഈ നിയമനിര്‍മ്മാണം ഞെട്ടിച്ചുകളഞ്ഞുവെന്ന് കത്തോലിക്കാസഭ പ്രതികരിച്ചു. തിടുക്കപ്പെട്ടുള്ള ഈ നിയമനിര്‍മ്മാണം ഞെട്ടിച്ചുകളഞ്ഞുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പബ്ലിക് അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജെറോം പ്രതികരിച്ചു.
വളരെ ഭീതിപ്പെടുത്തുന്ന ഒന്നാണ് ഇത്തരത്തിലുള്ള തീരുമാനമെന്ന് ബിഷപ് അര്‍ട്ടുറോ ബാസ്‌റ്റെസ് പറഞ്ഞു. പല കുടുംബപ്രശ്‌നങ്ങളുടെയും കാരണങ്ങളിലൊന്ന് വിവാഹമോചനമാണ്. അദ്ദേഹം പറഞ്ഞു.
ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായതാണ് ബില്‍ എന്നും ഇതേക്കുറിച്ച് വിശദമായ ചര്‍ച്ചകളും കൂടിയാലോചനകളും ആവശ്യമാണെന്നും സഭ നിലപാട് വ്യക്തമാക്കി.