Tuesday, October 15, 2024
spot_img
More

    രോഗ പീഡയിലാണോ? ഈ സൗഖ്യം നല്കുന്ന വചനങ്ങള്‍ പറഞ്ഞു പ്രാര്‍ത്ഥിക്കൂ


    കോവിടും അതിനോടൊപ്പം എത്രയെത്ര രോഗങ്ങളാണ് ഓരോ ദിവസവും പുതിയതായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നത്. കാന്‍സറും കിഡ്‌നി രോഗങ്ങളും പ്രമേഹവും പോലെയുള്ള അസുഖങ്ങള്‍ വേറെയും.

    ഇത്തരത്തിലുള്ള പലപല അസുഖങ്ങളുടെ പേരില്‍ വിഷമിക്കുന്നവര്‍ ഒരുപാടു പേരുണ്ട് നമുക്കിടയില്‍. രോഗികളെ പ്രതി വിഷമിക്കുന്ന അവരുടെ ബന്ധുക്കളും പ്രിയപ്പെട്ടവരുമുണ്ട്. വചനം അയച്ച് അവരെ സൗഖ്യപ്പെടുത്തിയെന്നാണല്ലോ വിശുദ്ധ ഗ്രന്ഥം പറയുന്നത്. അതുകൊണ്ട് ചില സൗഖ്യദായകമായ വചനങ്ങള്‍ പറഞ്ഞു പ്രാര്‍ത്ഥിക്കുന്നത് രോഗാവസ്ഥയില്‍ ഏറെ അനുഗ്രഹദായകമാണ്.

    ഈ വചനങ്ങള്‍ മനപ്പാഠമാക്കൂ

    ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും( 2 രാജാ 20;5)

    ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്( പുറ 15:26)

    കര്‍ത്താവേ എന്െ സുഖപ്പെടുത്തണമേ. അപ്പോള്‍ ഞാന്‍ സൗഖ്യമുളളവനാകും. എന്നെ രക്ഷിക്കണമേ. അപ്പോള്‍ ഞാന്‍ രക്ഷപ്പെടും. അങ്ങു മാത്രമാണ് എന്റെ പ്രത്യാശ( ജെറ 17:14)

    ഞാന്‍ നിനക്ക് വീണ്ടും ആരോഗ്യം നല്കും. നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും.( ജെറ 30:17)

    മകളേ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു, സമാധാനത്തോടെ പോകുക. വ്യാധിയില്‍ നിന്ന് വിമുക്തമായിരിക്കുക.( മര്‍ക്കോ 5: 34)

    കര്‍ത്താവായ ഈശോയേ ഈ തിരുവചനങ്ങളുടെ ശക്തിയാല്‍ എന്നെ സുഖപ്പെടുത്തണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!