തിരുവനന്തപുരം: കേരള ക്രിസ്ത്യന്‍ സെമിത്തേരികള്‍ ബില്ലിന്റെ പരിധിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ വിഭാഗങ്ങള്‍ മാത്രമേ വരികയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബില്ലിന്റെ പീഠികയില്‍ ക്രിസ്ത്യാനികളുടെ മൃതദേഹം അടക്കം ചെയ്യുന്നതിനും മൃതസംസ്‌കാര ശുശ്രൂഷകള്‍ക്കും എന്ന ഭാഗത്ത് മലങ്കര ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളില്‍ പെട്ട ക്രിസ്ത്യാനികള്‍ എന്നാക്കി ഭേദഗതി ചെയ്തു, വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിനെ വ്യവസ്ഥകളനുസരിച്ച് എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും നിയമം ബാധകമാകുമായിരുന്നു.
ഇത് സംബന്ധിച്ച വിവിധ വിഭാഗങ്ങളില്‍ നിന്നുയര്‍ന്ന ആശങ്കകള്‍ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.