ദൈവത്തില്‍ നിന്ന് അനുഗ്രഹം തേടാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? വചനത്തോളം ശക്തിയുള്ള മറ്റൊന്ന് ഇല്ലതാനും. ദൈവാനുഗ്രഹം പ്രാപിക്കാന്‍ നമുക്ക് മുന്നിലുള്ള എളുപ്പവഴികളിലൊന്ന് വിശ്വാസത്തോടെയും വിശുദ്ധിയോടെയും വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുക എന്നതാണ്.
ജീവിതത്തില്‍ നമ്മുടെ വിവിധങ്ങളായ നിയോഗങ്ങള്‍ക്കു മേല്‍ ദൈവത്തിന്റെ അനുഗ്രഹം ലഭിക്കാന്‍ വചനം പ്രാര്‍ത്ഥിച്ചതിന്റെയും അനുഗ്രഹം ലഭിച്ചതിന്റെയും വിവിധ സാക്ഷ്യങ്ങള്‍ പലരും രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇനി ആ വചനങ്ങള്‍ ഹൃദിസ്ഥമാക്കൂ
പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നതെന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിന്‍. നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും. ( മര്‍ക്കോ 11: 21)
എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും( യോഹ 14:14)
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്കും.( ഫിലി 4:19)
മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.( ലൂക്ക 18:27)
നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക. നിങ്ങള്‍ക്ക് ലഭിക്കും.( യോഹ 15: 7)