@manyhailmarysatatime എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നൂറുകണക്കിന് ആളുകള്‍ക്കൊപ്പം ലൈവായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിന് നേതൃത്വം നല്കുന്ന വീട്ടമ്മയും ബിസിനസ് എക്‌സിക്യൂട്ടിവൂം ഏഴു മക്കളുടെ അമ്മയുമാണ് ക്രിസ്റ്റിന്‍. one hailmary at a time എന്ന ബ്ലോഗും നടത്തിക്കൊണ്ടുപോകുന്നുണ്ട്. തിരക്കുപിടിച്ച ഈ ജീവിതത്തില്‍ എങ്ങനെയാണ് ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ജപമാല പ്രാര്‍ത്ഥന ആരംഭിച്ചതെന്നും അതിലേക്ക് എങ്ങനെയാണ് ആയിരങ്ങള്‍ ഇപ്പോള്‍ പങ്കുചേര്‍ന്നുകൊണ്ടിരിക്കുന്നതെന്നും ക്രിസ്റ്റീന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍:
ഏഴുവര്‍ഷം മുമ്പാണ് കുടുംബമൊന്നി്ച്ച് ഞങ്ങള്‍ ജപമാല പ്രാര്‍ത്ഥന ആരംഭിച്ചത്. ആപ്രാര്‍ത്ഥനയിലൂടെ ഞങ്ങളോരോരുത്തര്‍ക്കും സമാധാനവും പ്രത്യാശയും ലഭിച്ചു. ഞങ്ങള്‍ അന്ന് വളരെ ടെന്‍ഷന്‍ന ിറഞ്ഞ ചില അനുഭവങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. ജപമാല പ്രാര്‍ത്ഥന ആരംഭിച്ചതോടെ എനിക്ക് മനസ്സിലായി അമ്മ ഞങ്ങളെ പ്രത്യേകമായി സംരക്ഷിക്കുകയും ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുകയും ചെയ്യുന്നുണ്ട് എന്ന്. അതില്‍ പിന്നെ ടെന്‍ഷന്‍ അകന്നു.
ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണിയാണ് ജപമാല. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തെ നിങ്ങള്‍ക്കെല്ലായിടത്തും കാണാന്‍ കഴിയും. ഇന്‍സ്റ്റഗ്രാമിലൂടെ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ വലിയൊരു അനുഗ്രഹം നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു. ഇങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് വലിയ കൂട്ടായ്മയും പിന്തുണയും ഉണ്ടാകുന്നു. അമ്പതിലധികം വ്യത്യസ്തമായ റോസറി ഗ്രൂപ്പുകള്‍ ഞാന്‍ ഇതിന് മുമ്പേ ആരംഭിച്ചിട്ടുണ്ടായിരുന്നു.
എങ്കിലും ഒക്ടോബറിലാണ് ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ജപമാല പ്രാര്‍ത്ഥന എന്ന ആശയം പരിശുദ്ധാത്മാവ് എനിക്ക് നല്കിയത്. അന്നുമുതല്‍ ഇരുനൂറോളം പേര്‍ -ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍- ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുതുടങ്ങി. ദിനംപ്രതി അത് വര്‍ദ്ധിച്ചുവരുന്നു.
ഇന്ന് ദിനംപ്രതി രണ്ടായിരത്തോളം പേര്‍ ഈ പ്രാര്‍ത്ഥന ലൈവായി കാണുന്നുണ്ട്. 100 മില്യന്‍ ആളുകളിലേക്ക് ജപമാല എത്തിക്കുകയാണ് എന്റെ ലക്ഷ്യം. സോഷ്യല്‍ മീഡിയായിലൂടെ നമ്മുടെ അമ്മയെ ആദരിക്കുക, ,സോഷ്യല്‍ മീഡിയ ദൈവത്തിന്റെവലിയൊരു അനുഗ്രഹമാണ്. എന്നാല്‍ അതോടൊപ്പം ചില അപകടങ്ങള്‍ അതിലുണ്ടെന്ന് പറയാതിരിക്കാനുമാവില്ല.