ബാള്‍ട്ടിമോര്‍: വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി ഉപയോഗിച്ച പ്രാര്‍ത്ഥനാപ്പുസ്തകം ബാള്‍ട്ടിമോറില്‍ പ്രദര്‍ശനത്തിന്. അസ്സീസിയുടെ കരസ്പര്‍ശം പതിഞ്ഞ ഈ പുസ്തകം തിരുശേഷിപ്പ് പോലെ വണങ്ങുന്നതിനും കാണുന്നതിനും നിരവധി തീര്‍ത്ഥാടകരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
1208 ല്‍ ഫ്രാന്‍സിസും രണ്ട് സുഹൃത്തുക്കളും തങ്ങളെക്കുറിച്ചുള്ള ദൈവഹിതം അറിയുന്നതിനായി പ്രാര്‍ത്ഥനാപുസ്തകം തുറന്നുനോക്കിയപ്പോള്‍ കിട്ടിയത് ലോകസുഖങ്ങളെ ത്യജിക്കുക എന്നതായിരുന്നു. സംശയനിവാരണത്തിനായി രണ്ടാമതും മൂന്നാമതും തുറന്നുനോക്കിയപ്പോഴും കിട്ടിയത് ആ ഭാഗം തന്നെയായിരുന്നു. ഇതോടെ തങ്ങളുടെ മുന്നോട്ടുള്ള വഴികളെക്കുറിച്ച് അവര്‍ക്ക് കൃത്യമായ ദിശാബോധം കിട്ടിയെന്നും ആ വഴിയെ സഞ്ചരിച്ച് ചരിത്രം രചിച്ചുവെന്നുമാണ് ചരിത്രം.
വാള്‍ട്ടേഴ്‌സ് ആര്‍ട് മ്യൂസിയത്തിലാണ് ഈ പുസ്തകം പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്.