Sunday, November 3, 2024
spot_img
More

    കിണറ്റില്‍ വെള്ളം നിറയണോ, വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ

    കടുത്ത വരള്‍ച്ചയിലൂടെയാണ് നാം കടന്നുപോകുന്നത്. ശുദ്ധജലത്തിന്റെ അഭാവം ജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിച്ചുകഴിഞ്ഞു. കിണറുകള്‍ വറ്റിവരണ്ടു. കുടിവെള്ള സ്രോതസുകള്‍ ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. പലരും കിണറുകള്‍ കുഴിക്കാന്‍ പദ്ധതിയിടുന്നു. ഈ അവസരത്തില്‍ ശുദ്ധജലത്തിന്റെ അഭാവം നേരിടുന്ന എല്ലാവരും വചനാധിഷ്ഠിതമായ പ്രാര്‍ത്ഥനകള്‍ ചൊല്ലി ദൈവത്തിന്റെ ഇടപെടലിന് വേണ്ടി പ്രാര്‍ത്ഥിക്കുക.

    അവിടുന്ന് മരുഭൂമിയില്‍ പാറ പിളര്‍ന്നു. അവര്‍ക്ക് കുടിക്കാന്‍ ആഴത്തില്‍ നിന്ന് സമൃദ്ധമായി ജലം നല്‍കി. പാറയില്‍ നിന്ന് അവിടുന്ന് നീര്‍ച്ചാല്‍ ഒഴുക്കി ജലം നദിപോലെ ഒഴുകി( സങ്കീ: 78:15;16)

    ഇസ്രായേല്‍ അവിടെ വച്ച് ഈ ഗാനം പാടി. കിണറേ നിറഞ്ഞുകവിയുക, അതിനെ കീര്‍ത്തിച്ചു പാടുവിന്‍. പ്രഭുക്കന്മാര്‍ കുഴിച്ച കിണര്‍. ചെങ്കോലും ദണ്ഡകളും കൊണ്ട് ജനനേതാക്കള്‍ കുത്തിയ കിണര്‍( സംഖ്യ 21 : 17;18)

    രക്ഷയുടെ കിണറ്റില്‍ നിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.( ഏശയ്യ 12:3)

    അവിടുന്ന് ഭൂമിയെ സന്ദര്‍ശിച്ച് അതിനെ നനയ്ക്കുന്നു. അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു. ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു. അവിടുന്ന് ഭൂമിയെ ഒരുക്കി അവര്‍ക്ക് ധാന്യം നല്കുന്നു. അവിടുന്ന് അതിന്റെ ഉഴവുചാലുകളെ സമൃദ്ധമായി നനയിക്കുന്നു. കട്ടയുടച്ചുനിരത്തുകയും മഴ വര്‍ഷിച്ച് അതിനെ കുതിര്‍ക്കുകയും ചെയ്യുന്നു. അവിടുന്ന് അതിന്റെ മുളകളെ അനുഗ്രഹിക്കുന്നു.( സങ്കീര്‍ 65: 9-10)

    ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും സൃഷ്ടിച്ചവനെ ആരാധിക്കുവിന്‍( വെളി 14:7)

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!