Sunday, November 3, 2024
spot_img
More

    “വിവാഹമോചനത്തെയോര്‍ത്ത് ഞാന്‍ പശ്ചാത്തപിക്കുന്നു”

    വിവാഹ മോചനം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പശ്ചാത്താപമാണെന്ന് ഹോളിവുഡ് താരം ബെന്‍ അഫ്‌ലെക്. ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

    കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെയും പ്രയാസങ്ങളെയും കുറിച്ച് അദ്ദേഹം മറ കൂടാതെ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട് ഓസ്‌ക്കാര്‍ നേടിയ ഈ താരം തന്റെ മദ്യപാനാസക്തിയെക്കുറിച്ചും വിവരിക്കുന്നു.

    നിങ്ങള്‍ നിങ്ങള്‍ക്ക് തന്നെ ഏറ്റവും മെച്ചപ്പെട്ട വ്യക്തിയായി അനുഭവപ്പെടുന്നതിന് വേണ്ടി ചെയ്തുകൂട്ടുന്നത് മുഴുവന്‍ അവസാനം മോശമായി കലാശിക്കുകയേയുള്ളൂ. സ്വന്തം സുഖത്തിന് വേണ്ടി കൂടുതലായി ചെയ്യുന്നതെല്ലാം അസ്വസ്ഥതകള്‍ സമ്മാനിക്കും. അവിടെയാണ് യഥാര്‍ത്ഥ വേദന ആരംഭിക്കുന്നത്. അദ്ദേഹം പറയുന്നു.

    നടി ജെന്നിഫര്‍ ഗാര്‍നറായിരുന്നു ഭാര്യ. ഈ ദമ്പതികള്‍ക്ക് മൂന്നുമക്കളുമുണ്ട്.

    2018 ല്‍ ഇവരുടെ വിവാഹ മോചനം നടന്നു. എങ്കിലും ഇപ്പോള്‍ മക്കള്‍ക്കുവേണ്ടി ഇവര്‍ കുടുംബത്തിന് മുന്‍ഗണന നല്കുന്നുണ്ട്. മക്കള്‍ മൂന്നുപേരുമൊത്ത് ഞായറാഴ്ചകളില്‍ ഈ ദമ്പതികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നുമുണ്ട്.

    തകര്‍ന്നടിഞ്ഞ കുടുംബത്തില്‍ നിന്നാണ് ബെന്‍ വരുന്നത്. അച്ഛന്‍ മദ്യപാനിയായിരുന്നു. അമ്മാവനും വല്യമ്മയും ആത്മഹത്യ ചെയ്തവര്‍. ആന്റി ഹെറോയിന്റെ അടിമ. ഇളയ സഹോദരനും അപ്പന്റെ പാതയില്‍ മദ്യപാനി. ബെനും ആല്‍ക്കഹോളിന്റെ അടിമയായിരുന്നു. അതില്‍ നിന്ന് മോചിതനായിട്ടാണ് ഇപ്പോള്‍ അഭിനയജീവിതവുമായി മുന്നോട്ടുപോകുന്നത്.

    എങ്കിലും ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് വിവാഹമോചനമായിരുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!