Sunday, December 29, 2024
spot_img
More

    പുതിയ ഡിസ്‌നി ചാനല്‍ കാര്‍ട്ടൂണ്‍ തിന്മയെ ഉദ്‌ഘോഷിക്കുന്നത്, മാതാപിതാക്കള്‍ ജാഗ്രതൈ

    വാഷിംങ്ടണ്‍: വാള്‍ട് ഡിസ്‌നി ടെലിവിഷന്‍ ആനിമേഷന്റെ പുതിയ കാര്‍ട്ടൂണ്‍ പരമ്പരയ്‌ക്കെതിരെ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ക്രിസ്ത്യന്‍ വാച്ച്‌ഡോഗ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. the owl house എന്ന പേരിലുള്ള പുതിയ കാര്‍ട്ടൂണ്‍ പരമ്പര തിന്മയെയും ആഭിചാരക്രിയകളെയും വെള്ളപുശുന്നവയും അവ നല്ലവയാണെന്ന് സന്ദേശം നല്കുന്നവയുമാണ്.

    ലസ് എന്ന പേരിലുള്ള ഒരു കൗമാരക്കാരിയാണ് ഈ കാര്‍ട്ടൂണ്‍ പരമ്പരയിലെ നായിക. മന്ത്രവാദിനിയാകണമെന്നാണ് അവള്‍ ആഗ്രഹിക്കുന്നത്. വണ്‍ മില്യന്‍ മംമ്‌സ് ക്യാമ്പെയ്‌നാണ് കാര്‍ട്ടൂണിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

    ആദ്യ എപ്പിസോഡ് തന്നെ ഇതിലെ അപകടം പുറത്തുകൊണ്ടുവന്നിരുന്നുവെന്നും അസാധാരണമായ വിധത്തിലുളള അപകടം ഇതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും വണ്‍ മില്യന്‍ മംമ്‌സ് പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!