Sunday, October 6, 2024
spot_img
More

    യാത്രകള്‍ക്ക് മുമ്പ് വചനം പ്രാര്‍ത്ഥിച്ച് ഇറങ്ങൂ, അപകടം ഒഴിവായിക്കിട്ടും

    യാത്ര ആരംഭിക്കുന്ന നിമിഷം മുതല്‍ അവസാനിക്കുന്ന നിമിഷം വരെ ദൈവത്തിന്റെ സംരക്ഷണം നമുക്കുണ്ടായിരിക്കണം. അത് നാം പ്രാര്‍ത്ഥനയിലൂടെ നേടിയെടുക്കണം.

    യാത്രയ്ക്ക് പോകുമ്പോള്‍ വചനം പറഞ്ഞ് പ്രാര്‍തഥിക്കുന്നതും സംരക്ഷണം തേടുന്നതും നല്ലകാര്യമാണ്. യാത്രയ്ക്ക് പോകുന്നതിന് മുമ്പ് പുറ 40:36-38, ജ്ഞാനം 9, സങ്കീര്‍ത്തനം 119,105,91,143,139 എന്നിവ വായിക്കണം.

    കൂടാതെ യാത്രയില്‍ സംരക്ഷണം ലഭിക്കാനായി ജ്ഞാനം 19 : 6 ഉം പ്രാര്‍ത്ഥിക്കണം.

    അങ്ങയുടെ മക്കളെ ഉപദ്രവമേല്ക്കാതെ പരിരക്ഷിക്കാന്‍ അവിടുത്തെ ഇഷ്ടത്തിന് വിധേയമായി സൃഷ്ടികളുടെ സ്വഭാവം നവ്യരൂപമെടുത്തു. മേഘം പാളയത്തിന്മേല്‍ നിഴല്‍ വിരിച്ചു. ജലം നിറഞ്ഞുനിന്നിടത്ത് വരണ്ടഭൂമി. ചെങ്കടലിന്റെ മധ്യത്തില്‍ നിര്‍ബാധമായ പാത. ഇളകുന്ന തിരമാലകളുടെ സ്ഥാനത്ത് പുല്‍പ്പരപ്പ്. അങ്ങയുടെ കരത്തിന്റെ പരിരക്ഷ അനുഭവിക്കുന്ന ജനം അത്ഭുതദൃശ്യങ്ങള്‍ കണ്ട് ഒരൊറ്റജനമായി അതിലൂടെ കടന്നു. കര്‍ത്താവേ സ്വജനത്തെ അങ്ങ് എല്ലാറ്റിലും ഉയര്‍ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്തു. എന്നുമെവിടെയും അവരെ തുണയ്ക്കാന്‍ അങ്ങ് മടിച്ചില്ല.

    ഈ പ്രാര്‍ത്ഥന ഹൃദിസ്ഥമാക്കു. വലുതും ചെറുതുമായ യാത്രകളില്‍ ദൈവം നമ്മെ സംരക്ഷിക്കട്ടെ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!