മറിയത്തെ യോഗ്യമാംവണ്ണം സ്തുതിക്കാന്‍ ആഗ്രഹിക്കുന്നവരും സകല മാഹാത്മ്യങ്ങളും വര്‍ണ്ണിച്ച് അവളെ പുകഴ്ത്താന്‍ അഭിലഷിക്കുന്നവരും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മരിയാനുകരണം പറയുന്ന കാര്യങ്ങള്‍ ഇവയാണ്.
ദൈവമക്കള്‍ക്കനുയുക്തമായ നേര്‍ബുദ്ധിയുളളവരായിരിക്കണം.
വഞ്ചന, അസൂയ, ദൂഷണം, പിറുപിറുക്കല്‍, ദുശ്ശങ്ക എന്നിവ വര്‍ജ്ജിക്കണം.
അനര്‍ത്ഥങ്ങളും വിരോധങ്ങളും ഉപവിയോടും ക്ഷമയോടും മഹാ എളിമയോടും കൂടെ സഹിക്കണം.
ഈശോയ്ക്കും മറിയത്തിനും വേണ്ടിയും വിശുദ്ധന്മാരെ അനുകരിക്കാനായിട്ടും ഈ ലോകജീവിതം മുഴുവനും നിയോഗിക്കുക. നിങ്ങള്‍ തന്നെ വിശുദ്ധരായിത്തീരുക.
സ്വജീവിതത്തെ പരിശുദ്ധ ത്രീത്വത്തിന് സമര്‍പ്പിക്കുവാന്‍ കഴിയുവന്നവന് കയ്പുള്ളവയെല്ലാം മധുരമായി തോന്നും. ദുര്‍വഹമെന്ന് തോന്നുന്നവ ലഘുവായിത്തീരും. ഈശോയെയും മറിയത്തെയും ഓര്‍മ്മിക്കുന്നതിന് ഇതാണ് ഫലമെന്നും മരിയാനുകരണം പറയുന്നു.