പാരീസ്: ഫ്രഞ്ച് ഗവണ്‍മെന്റില്‍ നിന്ന് രാഷ്ട്രീയമായി അഭയം പ്രതീക്ഷിക്കുന്നതായി അസിയാബി. ദൈവനിന്ദാക്കുറ്റം ചുമത്തപ്പെട്ട് പാക്കിസ്ഥാനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ് ഒടുവില്‍ മോചിതയായ ക്രിസ്ത്യന്‍ വനിതയാണ് അസിയാബി.
എന്റെ ആഗ്രഹം ഫ്രാന്‍സില്‍ ജീവിക്കണമെന്നാണ്. പ്രസിഡന്റിനെ ഞാന്‍ കണ്ടിട്ടില്ല. എങ്കിലും എന്റെ അപേക്ഷ പ്രസിഡന്റ് കേള്‍ക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഒരു റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ അസിയാബി പറഞ്ഞു. ജയിലില്‍ നിന്ന് മോചിതയായതിന് ശേഷം അസിയാബിയുടെ ആത്മകഥ ഫ്രഞ്ച് ഭാഷയില്‍ പുറത്തിറങ്ങിയിരുന്നു. ഇംഗ്ലീഷ് പതിപ്പ് സെപ്തംബറില്‍ പുറത്തിറങ്ങും.ഫ്രഞ്ച് പത്രപ്രവര്‍ത്തക ആനി ഇസബെല്ലയുമായി ചേര്‍ന്നാണ് അസിയാബി പുസ്തകം ഇറക്കിയിരിക്കുന്നത്.
അസിയാബിയുടെ മോചനത്തിനായി ഏറെ ശ്രമിച്ച ഒരു പത്രപ്രവര്‍ത്തക കൂടിയാണ് ആനി ഇസബെല്ല.
പാക്കിസ്ഥാന്‍ എന്റെ രാജ്യമാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. എന്നാല്‍ ഞാന്‍ എന്നേയ്ക്കും അവിടെ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു. അസിയാബി തന്റെ പുസ്തകത്തില്‍ എഴുതി.