ഫ്‌ളോറിഡ: വിശുദ്ധ കുര്‍ബാനയ്ക്കിടെ ഡീ്ക്കന്‍ ആക്രമിക്കപ്പെട്ടു. സെന്റ് കോളെമാന്‍ കാത്തലിക് ചര്‍ച്ചില്‍ ശനിയാഴ്ചയാണ് സംഭവം.
ദേവാലയത്തിലെ ഇരിപ്പിടങ്ങളില്‍ മുന്‍നിരയിലിരുന്നിരുന്ന ആള്‍ ഡീക്കനെ പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ഒരു നിമിഷം ആദ്യം വിശ്വാസികള്‍ അമ്പരന്നുനിന്നുവെങ്കിലും അവരില്‍ ചിലര്‍ പെട്ടെന്ന് തന്നെ ഓടിയെത്തുകയും അക്രമിയെ കീഴ്‌പ്പെടുത്തുകയും ചെയ്തു.
തോമസ് എയ്‌സല്‍ എന്ന ഇരുപത്തിയെട്ടുകാരനാണ് പ്രതി. കയ്യേറ്റത്തിനും സമാധാനലംഘനത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തു.