ജെറുസേലം: കൊവീഡ് 19 അഥവാ കൊറോണ വൈറസ് ലോകമെങ്ങും പടര്‍ന്നുപിടിക്കുമ്പോള്‍ അതിന്റെ ആശങ്കകള്‍ വിശുദ്ധനാടിനെ വിട്ടൊഴിയുന്നതേയില്ല. കാരണം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം സൗത്ത് കൊറിയായില്‍ നിന്നും ഇവിടെയെത്തിയ ടൂര്‍സംഘത്തിലെ 18 പേര്‍ക്ക് കൊവീഡ് 19 സ്ഥിരീകരിച്ചിരുന്നു. സൗത്ത് കൊറിയായില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള എല്ലാ വിമാനങ്ങളും ഇതോടെ ഇസ്രായേല്‍ നിരോധിച്ചിട്ടുണ്ട്. ആയിരത്തോളം സൗത്ത് കൊറിയക്കാര്‍ മടക്കയാത്രയ്ക്കുവേണ്ടി കാത്തിരിക്കുകയാണ്.
ഈസ്റ്റര്‍- നോമ്പുകാല തീര്‍ത്ഥാടനത്തെ കൊവീഡ് ബാധിച്ചേക്കുമെന്നു ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്ക അഭിപ്രായപ്പെട്ടു. യൂറോപ്പില്‍ കൊവീഡ് വ്യാപകമായിക്കൊണ്ടിരിക്കുകയുമാണ്. സൗത്ത് കൊറിയ പോലെയുള്ളരാജ്യങ്ങളില്‍ നിന്ന് ഇസ്രായേല്‍ക്കാര്‍ തിരികെ വരണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കിയിട്ടുമുണ്ട്.
ഇപ്പോഴത്തെ സാഹചര്യം വലിയൊരു വെല്ലുവിളിയാണ്. വിശ്വാസികള്‍ക്ക് വിശുദ്ധ നാട് സന്ദര്‍ശിക്കാന്‍ ഈസ്റ്റര്‍കാലത്ത് കഴിയുകയില്ല. എങ്കിലും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. സഭാധികാരികള്‍ വ്യക്തമാക്കി.