Saturday, November 2, 2024
spot_img
More

    പശ്ചാത്തപിക്കുക, സുവിശേഷത്തെ അംഗീകരിക്കുക: ട്രംപ്

    വാഷിംങ്ടണ്‍: പശ്ചാത്തപിക്കുകയും സുവിശേഷത്തെ അംഗീകരിക്കുകയും ചെയ്യണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.വിഭൂതി ആചരണത്തിന് നല്കിയ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യംവ്യക്തമാക്കിയത്.

    നെറ്റിത്തടത്തില്‍ പൂശുന്ന ചാരം ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കാരുണ്യപ്രവൃത്തികളിലും ചെലവഴിക്കാനുള്ള നോമ്പുകാലത്തിലേക്കുള്ള ക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു. വളരെ ശക്തിദായകവും വിശുദ്ധവുമായ ഈ പാരമ്പര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മുടെ നശ്വരതയും ക്രിസ്തുവിന്റെ രക്ഷിക്കുന്ന സ്‌നേഹവുമാണ്. പശ്ചാത്തപിക്കാനും സുവിശേഷത്തെ പൂര്‍ണ്ണമായി സ്വീകരിക്കാനുമുള്ള അവസരമാണ് ഇത്.

    പ്രാര്‍ത്ഥനാപൂര്‍വ്വമായ നോമ്പുകാല യാത്രയ്ക്ക് എല്ലാവിധആശംസകളും നേര്‍ന്നുകൊണ്ടാണ് ട്രംപും പ്രഥമ വനിത മെലാനിയായും പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

    ആദ്യമായിട്ടാണ് ട്രംപ് വിഭൂതി ബുധനാഴ്ചയ്ക്ക് സന്ദേശംനല്കുന്നത്. ഇതിന് മുമ്പ് ഈ പതിവ് നടത്തിയത് ബാരക്ക് ഒബാമയും പ്രഥമ വനിത മിഷെല്‍ ഒബാമയുമായിരുന്നു. 2016 ല്‍ ആയിരുന്നു അത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!