ഹോംങ്കോംഗ്: വിശുദ്ധ കുര്‍ബാനകള്‍ വ്യാപകമായി റദ്ദാക്കിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള ശുശ്രൂഷകളിലും വിശുദ്ധ കുര്‍ബാനകളിലും വിശ്വാസികള്‍ കൂടുതല്‍ പങ്കെടുക്കണമെന്ന് ഹോംങ്കോഗ് അതിരൂപത വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. കോവീഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ കുര്‍ബാനകള്‍ വ്യാപകമായി റദ്ദാക്കിയ സാഹചര്യത്തിലാണ് ഈ അഭ്യര്‍ത്ഥന.
ഹോംങ്കോഗ് അതിരൂപതയില്‍ വ്യാപകമായ രീതിയില്‍ വിശുദ്ധ കുര്‍ബാനകള്‍ റദ്ദ് ചെയ്തിരിക്കുകയാണ്. വിശ്വാസികള്‍ കൂട്ടം ചേര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹം, ശവസംസ്‌കാരച്ചടങ്ങുകള്‍ എന്നിവ ഒഴികെയുള്ള ചടങ്ങുകള്‍ക്ക് ഇത് ബാധകമാണ്.
ഓണ്‍ലൈന്‍ വഴി വിശുദ്ധ കുര്‍ബാനകള്‍, നോമ്പുകാല പ്രായശ്ചിത്തങ്ങള്‍, യാമപ്രാര്‍ത്ഥന, ജപമാല എന്നിവയില്‍ ഭാഗമാകണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു. ചൈനയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മതപരമായ കൂട്ടായ്മകള്‍ റദ്ദ് ചെയ്തിരിക്കുകയാണ്. ആരാധനാലയങ്ങളും ദേവാലയങ്ങളും അടച്ചുപൂട്ടിയിരിക്കുകയുമാണ്. എന്നാല്‍ ഓണ്‍ലൈന്‍ വഴി തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള സാധ്യതകള്‍ ഇവിടെഇല്ല.