കൊച്ചി: പത്താമത് മദര്‍ തെരേസ ക്വിസിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മേയ് ഒന്നിനാണ് മത്സരം.
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം, നിയമാവര്‍ത്തനം, കൂദാശകള്‍ ജീവന്റെ നിലനില്പിന്, നവീന്‍ ചൗളയുടെ മദര്‍ തെരേസ, സഭാസംബന്ധമായ പൊതുചോദ്യങ്ങള്‍ എന്നിവയാണ് മത്സരവിഷയം. യഥാക്രമം 10,0001,5,001, 3001 രൂപയും എവറോളിംങ് ട്രോഫി.യുമാണ് സമ്മാനങ്ങള്‍.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പാരീഷ് ഫാമിലി യൂണിയനാണ് സംഘാടകര്‍.