ദൈവം നമ്മുടെ ജീവിതത്തില്‍ പലതും അനുവദിക്കാറുണ്ട്. രോഗങ്ങള്‍ അതിലൊന്നാണ്. രോഗങ്ങള്‍ വലുതും ചെറുതുമാകാം. പക്ഷേ അവയെ എങ്ങനെ സ്വീകരിക്കാന്‍ കഴിയുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഭൂരിപക്ഷവും രോഗങ്ങള്‍ക്ക് മുമ്പില്‍ തകര്‍ന്നുപോകുന്നവരാണ്.
രോഗാവസ്ഥയില്‍ നമുക്ക് മരുന്ന് ആവശ്യമാണ്. അതുപോലെ ദൈവത്തെയും. മരുന്ന് കഴിക്കുന്നതുപോലെ തന്നെ ആവശ്യമാണ് നമ്മുടെ രോഗാവസ്ഥകളെ ദൈവത്തിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതും.രോഗാവസ്ഥയില്‍ നഷ്ടപ്പെട്ടുപോയ ആരോഗ്യത്തിന്റെ പുന: സ്ഥാപനത്തിനായി നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം,
സ്വര്‍ഗ്ഗസ്ഥനായ പിതാവേ അങ്ങറിയാതെ എന്റെ ജീവിതത്തില്‍ ഒന്നും സംഭവിക്കുകയില്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഈ രോഗവും അവിടുത്തെ ഹിതമാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അങ്ങേയ്ക്ക് ഇഷ്ടമെങ്കില്‍ എന്റെ ആരോഗ്യം തിരികെ തരണമേ. എന്റെ ജീവിതത്തിന്റെയും ശരീരത്തിന്റെയും മേല്‍ അധികാരമുളളവനേ എന്റെ രോഗാവസ്ഥകളോട് കരുണ കാണിക്കണമേ. അവ സഹിക്കാനുള്ള ശക്തി എനിക്ക് നല്കിയാലും.
രോഗികള്‍ക്കാണ് വൈദ്യനെ കൊണ്ടാവശ്യം എന്ന് അരുളിച്ചെയ്തിട്ടുള്ള നല്ലവനായ ഈശോയേ, എന്റെ മനസ്സിന്റെയും ശരീരത്തിന്റെയും രോഗാവസ്ഥകളില്‍ ആശ്വാസം നല്കണമേ. നിന്റെ മഹത്വം എന്നില്‍ നിറവേറുന്നതിനായി എന്നെ ഈരോഗത്തിന്റെ എല്ലാവിധ അസ്വസ്ഥതകളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യണമേ ആമ്മേന്‍