നൈജീരിയ: നൈജീരിയായില്‍ ക്രൈസ്തവകൂട്ടക്കുരുതികള്‍ വര്‍ദ്ധിക്കുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ലെ ആദ്യ രണ്ടുമാസങ്ങള്‍്ക്കുള്ളില്‍ കൊല്ലപ്പെട്ടത് 350 ക്രൈസ്തവരാണെന്ന് നൈജീരിയന്‍ സിവില്‍ സൊസൈറ്റി ഓര്‍ഗനൈഷേന്‍ പറയുന്നു.
2015 മുല്‍ ഇതുവരെ 11,500 ക്രൈസ്തവരാണ് നൈജീരിയായില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ക്രൈസ്തപീഡനങ്ങളുടെ ഇരകളായി രണ്ട് മില്യന്‍ ആളുകളാണ് നൈജീരിയായില്‍ നിന്ന് പലായനം ചെയ്തിരിക്കുന്നത് 11 മില്യന്‍ ആളുകള്‍ സഹായം അഭ്യര്‍ത്ഥിക്കുന്നവരായി നൈജീരിയായിലുണ്ട്. കാമറൂണ്‍, നൈഗര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയവര്‍ വേറെ.
ബോക്കോ ഹാരം, ജിഹാദികള്‍സ ഫുലാനി ഹെര്‍ഡ്‌സ്മാന്‍ എന്നിവരാണ് ക്രൈസ്തവ പീഡനത്തിന്റെ പിന്നിലുള്ളത്.