വാഷിംങ്ടണ്‍: ക്രൈസ്തവര്‍ ഉക്രൈനില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളെക്കുറിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ മറന്നുപോകരുതെന്ന് യുക്രൈനിയന്‍ കത്തോലിക്കാ ബിഷപ് സ്‌റ്റെപ്പാന്‍ സുസിന്റെ ഓര്‍മ്മപ്പെടുത്തല്‍.
ഓരോ ദിവസവും ആരെങ്കിലുമൊക്കെ ഇവിടെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകമെങ്ങും കൊറോണ വൈറസിനെക്കുറിച്ചുള്ള ഭീതിയില്‍ മുഴുകിയിരിക്കുമ്പോള്‍ അദ്ദേഹം പറയുന്നത് തങ്ങളുടെ ദുരിതങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ല എന്നാണ്. അഴിമതിയില്‍ മുങ്ങിയ രാജ്യം എന്നാണ് ലോകം യുക്രൈയ്‌നെ കാണുന്നത്. എന്നാല്‍ ഒരിക്കലും ക്രൈസ്തവരെന്ന നിലയില്‍ ഞങ്ങള്‍ അനുഭവിക്കുന്ന സഹനങ്ങളോ ഞങ്ങളുടെ മുറിവുകളോ ആരും കാണുന്നില്ല, ആരും മനസ്സിലാക്കുന്നുമില്ല.
2014 മുതല്‍ ഇതുവരെ 14000 പേര്‍ ആഭ്യന്തരയുദ്ധങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. രണ്ടു മില്യനോളം ആളുകള്‍ യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്തിട്ടുണ്ട്. അനേകം കുഞ്ഞുങ്ങള്‍ അനാഥരുമായിട്ടുണ്ട്. യുദ്ധത്തിന്റെ മുറിവുകള്‍ ഉണക്കാന്‍ നമുക്കൊരിക്കലും കഴിഞ്ഞിട്ടില്ലെന്നും ബിഷപ് പറഞ്ഞു.