വാഷിംങ്ടണ്‍: യുഎസില്‍ ആദ്യമായി വൈദികന് കൊറോണ വൈറസ്. മാട്ടാവ ഇടവകയിലെ ഔര്‍ ലേഡി ഓഫ് ദ ഡെസേര്‍ട്ട് ചര്‍ച്ചിലെ ഫാ. അലെജാന്‍ഡ്രോ ട്രീജോ ആണ് വൈറസ് ബാധിതനായിരിക്കുന്നത്. യുഎസില്‍ ആദ്യമായിട്ടാണ് ഒരു വൈദികന് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാര്‍ച്ച ഒന്നിനാണ് അച്ചന് കടുത്തപനി ആരംഭിച്ചത്. മാര്‍ച്ച് ഏഴിന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടു. വൈകാതെ കോവീഡ് 19 ആണെന്ന് രോഗനിര്‍ണ്ണയം ചെയ്യുകയായിരുന്നു. ഫെബ്രുവരിയില്‍ ഫാ. അലെജാന്‍ഡ്രോ എട്ടു ദിവസം നീണ്ടുനില്ക്കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനത്തിന് പോയിരുന്നു,
48 കാരനായ ഇദ്ദേഹത്തെ ബിഷപ് ആശുപത്രിയില്‍ രണ്ടുതവണ സന്ദര്‍ശിച്ചു. അദ്ദേഹത്തിന് രോഗശമനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.