Saturday, April 26, 2025
spot_img
More

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന് അമ്പതുപ്രാവശ്യം പറയുക, പകര്‍ച്ചവ്യാധികള്‍ നമ്മെ വിട്ടുപോകും: ഫാ. മാത്യു നായ്ക്കംപറമ്പില്‍


    കൊറോണ വൈറസ് ബാധയില്‍ നിന്ന് രക്ഷ നേടാന്‍ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന് അമ്പതുപ്രാവശ്യം പറഞ്ഞാല്‍ മതിയെന്ന് പ്രസിദ്ധ ധ്യാനഗുരു ഫാ. മാത്യു നായ്ക്കംപറമ്പില്‍.

    എന്റെ നാമം അനുസ്മരിക്കാന്‍ ഇടയാകുന്നിടത്തെല്ലാം ഞാന്‍ അവരുടെ മധ്യത്തിലേക്ക് ഇറങ്ങിവന്ന് അനുഗ്രഹവര്‍ഷം ചൊരിയും എന്ന് പുറപ്പാടിന്റെ പുസ്തകത്തില്‍ നാം വായിക്കുന്നുണ്ടല്ലോ.ഈ നാമത്തിന്റെ ശക്തിയാലാണ് നാം പകര്‍ച്ച വ്യാധികളില്‍ നിന്ന് മോചിതരാകുന്നതെന്ന് പറഞ്ഞ അദ്ദേഹം കേരളത്തെ മുഴുവന്‍ നടുക്കിയ നിപ്പ വൈറസ് ബാധയുടെ നാശത്തെക്കുറിച്ചുള്ള തനിക്കുള്ള അനുഭവവും പങ്കുവച്ചു.

    കണ്ണൂര് ജില്ലയിലെ പൈതല്‍മലയില്‍ എട്ടുപേര്‍ക്കൊപ്പം വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ കര്‍ത്താവ് അച്ചനൊരു സന്ദേശം നല്കി. നിപ്പ വൈറസിനെ വിശുദ്ധ കുര്‍ബാനയിലേക്ക് സമര്‍പ്പിക്കുക. അച്ചന്‍ അതുപ്രകാരം ചെയ്തു. രണ്ടാം ദിവസവും ബലിയര്‍പ്പിച്ചപ്പോള്‍ അതേ സന്ദേശം കിട്ടി. അച്ചന്‍ അതുപോലെ ചെയ്തു. ആളുകളെക്കൊണ്ട് സ്തുതിപ്പിക്കുകയും ചെയ്തു.അതിന് ശേഷം കേരളത്തില്‍ നിന്ന് നിപ്പ വൈറസ് എന്ന പേരു പോലും കേട്ടിട്ടില്ല എന്നാണ് അച്ചന്‍ സാക്ഷ്യപ്പെടുത്തിയത്. ശാസ്ത്രജ്ഞന്മാര്‍ എന്തെങ്കിലും ചെയ്തതുകൊണ്ടല്ല നിപ്പ വൈറസ് അപ്രത്യക്ഷമായത്. വിശുദ്ധ കുര്‍ബാനയുടെ ശക്തിയാല്‍, ഈശോയുടെ വിശുദ്ധനാമത്തിന്റെ ശക്തിയാല്‍ അങ്ങനെയാണ് നിപ്പ വൈറസ് അപ്രത്യക്ഷമായത്.

    അതുപോലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികളും രോഗങ്ങളും അപ്രയ്്യക്ഷമാകണം. അതിന് വേണ്ടി നാം പ്രാര്‍ത്ഥിക്കണം. കേരളത്തെയും ഭാരതത്തെയും ഭരിക്കുന്ന ഭരണാധികാരികള്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കണം. യേശുവിന്റെ തിരുരക്തക്കടലില്‍ അവരെ കഴുകണം. പരിശുദ്ധാത്മാവു കൊണ്ട് അവരെ നിറയണക്കമേ എന്ന് പ്രാര്‍ത്ഥിക്കണം.

    വിശ്വസിച്ചാല്‍ നീ ദൈവമഹത്വം കാണുമെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. വിശ്വസിക്കേണ്ടത് യേശുവിന്റെ അനന്തസ്‌നേഹം.. വിശുദ്ധ കുര്‍ബാനയുടെയും തിരുരക്തത്തിന്റെയും ശക്തി, വിശ്വസിച്ച് ഇവ ഏറ്റു പറഞ്ഞാല്‍സാത്താന്റെ രോഗം അപ്രത്യക്ഷമാകും. പരിശുദ്ധാത്മാവ് ഇരുനൂറ് രാജ്യങ്ങളുടെ മേല്‍ പറന്നിറങ്ങും. നമ്മള്‍ സൗഖ്യം പ്രാപിക്കുകയും ചെയ്യും.

    ( ഒരു വീഡിയോ സന്ദേശത്തെ ആസ്പദമാക്കി തയ്യാറാക്കിയത്).

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!