ദുബായ്: കോവീഡ് 19 വൈറസ് ബാധയ്ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തെക്കന്‍ അറേബ്യന്‍ വികാരിയാത്തിന്റെ കീഴിലുള്ള ദേവാലയങ്ങളിലെ വിശുദ്ധ കുര്‍ബാനയര്‍പ്പണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. ബിഷപ് പോള്‍ ഹിന്‍ഡറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടവകവികാരിമാരുടെ യോഗമാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുത്തത്.
പള്ളിയിലും അങ്കണങ്ങളിലും ആളുകള്‍ ഒന്നിച്ചുകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ അടുത്തനാലാഴ്ചത്തേക്ക് അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.